ടോസ് പോയി: റിഷബ് പന്തിന് ഇങ്ങനെയുമൊരു 'റെക്കോർഡ്'
പരമ്പരയിലെ അവസാന മത്സരം വീണ്ടും മഴ തടസപ്പെടുത്തി. നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ മത്സരം വൈകുകയായിരുന്നു.
ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിലും ടോസ് നഷ്ടപ്പെട്ടതോടെ 'അനാവശ്യമായൊരു റെക്കോർഡുമായി' ഇന്ത്യയുടെ നായകൻ റിഷബ് പന്ത്. ആദ്യമായാണ് ഒരു നായകന് ദ്വിരാഷ്ട്ര ടി20 പരമ്പരയിൽ തുടർച്ചയായി അഞ്ച് തവണ ടോസ് നഷ്ടപ്പെടുന്നത്. നേരത്തെ നാല് തവണ ടോസ് നഷ്ടപ്പെട്ട നായകന്മാരുണ്ട്.
എന്നാൽ അഞ്ച് വട്ടം ടോസ് നഷ്ടപ്പെടുക എന്നാണ് അപൂർവമാണ്. 19 തവണ നാല് പ്രാവശ്യം ടോസ് നഷ്ടപ്പെട്ട നായകന്മാരുണ്ടെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാർ പറയുന്നത്. ഇക്കാര്യം ടോസ് വേളയിൽ മാച്ച് ഒഫീഷ്യൽസ് ചോദിച്ചപ്പോൾ ടോസ് ഇടാൻ പരിശീലിച്ചിരുന്നുവെന്നും എന്നാൽ നടക്കുന്നില്ലെന്നായിരുന്നു തമാശ രൂപേണയുള്ള പന്തിന്റെ മറുപടി. നേരത്തെ നാല് തവണ ടോസ് നഷ്ടപ്പെട്ടപ്പോൾ അടുത്ത പ്രാവശ്യം വലത് കൈകൊണ്ട് ടോസ് ഇട്ടു നോക്കാമെന്നായിരുന്നു പന്ത് മറുപടി നൽകിയിരുന്നത്.
അതേസമയം പരമ്പരയിലെ അവസാന മത്സരം വീണ്ടും മഴ തടസപ്പെടുത്തി. നേരത്തെ ടോസിന് പിന്നാലെ മഴയെത്തിയതോടെ മത്സരം വൈകുകയായിരുന്നു. ഏഴു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം 7.50-നാണ് ആരംഭിച്ചത്. മത്സരം 2-2 എന്ന സമനിലയിലായതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്കാണ് പരമ്പര.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെ കളി നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എന്‍ഗിഡിയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
Rishabh Pant becomes the first ever captain to lose 5 or more tosses in a bilateral T20I (men/women) series.
— Rhitankar Bandyopadhyay (@rhitankar8616) June 19, 2022
There were 19 previous instances of losing 4 tosses in a bilateral T20I series - 10 in men's T20Is and 9 in women's T20Is.#INDvSA
സമ്മറി -Rishabh Pant becomes the first ever captain to lose 5 or more tosses in a bilateral T20I series.