'എല്ലാവർക്കും നന്ദി, വീട്ടിലേക്ക് മടങ്ങുന്നു'- വൈകാരിക കുറിപ്പുമായി സഞ്ജു സാംസൺ

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്കായി 42 പന്തിൽ 77 റൺസാണ് സഞ്ജു നേടിയത്

Update: 2022-07-08 07:32 GMT
Editor : abs | By : Web Desk
Advertising

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിൽ മാത്രമാണ് മലയാളി ബാറ്റർ സഞ്ജു സാംസണുണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മലയാളി താരത്തിന് അവസരം ലഭിച്ചില്ല, ഇതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു.

സതാംപ്ടണിലെ ആദ്യ ട്വന്റി20യിൽ ദീപക് ഹൂഡയ്ക്ക് അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കോഹ് ലി, ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ രണ്ടാം ട്വന്റി20 മുതൽ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുൽ ത്രിപാഠി ഉൾപ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും.

ഇന്ത്യൻ ടീം ജേഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി, സഞ്ജു ഫോട്ടോയോടപ്പം കുറിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിൻറെ ചിത്രങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഏറ്റവും വൈറലായത് സഞ്ജുവിൻറെ ചിത്രമായിരുന്നു. 

അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്കായി 42 പന്തിൽ 77 റൺസാണ് സഞ്ജു നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സഞ്ജുവിന് മികവിനൊത്ത് ഉയരാനായില്ല. ആദ്യ പന്തിൽ 30 പന്തിൽ 38 റൺസെടുത്ത സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡെക്കായിരുന്നു. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ ധാരാളിത്തവും സഞ്ജുവിന് വിലങ്ങുതടിയാവുന്നു. കെ എൽ രാഹുൽ, ഇഷാൻ കിഷൻ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്ന നാല് പേരാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായുള്ള വിക്കറ്റ് കീപ്പർമാർ. 

അതേസമയം, വെൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥാനം പിടിച്ചിട്ടുണ്ട് ജൂലൈ 22 മുതൽ 27 വരെ നടക്കുന്ന ഏകദിന പമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ടീമിനെ ശിഖർ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമയടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ റിതുരാജ് ഗെയ്ക്ക്വാാദിനും സൂര്യ കുമാർ യാദവിനും ടീമിൽ ഇടം കിട്ടിയിട്ടുണ്ട്. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീം വെസ്റ്റ്ഡീസിൽ കളിക്കുക.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News