'ഖബ്ര ബ്ലാസ്‌റ്റേഴ്‌സിനായി അടുത്ത സീസണിലുണ്ടാകില്ല, നേരത്തെ ഗുഡ്‌ബൈ പറഞ്ഞു'; വിവരം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

ഹീറോ സൂപ്പർകപ്പിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഖബ്രയുണ്ടായിരുന്നില്ല

Update: 2023-04-04 11:36 GMT

Harmanjot Singh Khabra

Advertising

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മിഡ്ഫീൽഡർ ഹർമൻജ്യോത് സിംഗ് ഖബ്ര ടീം വിട്ടതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോർട്‌സ് എഡിറ്ററായ മാർകസ് മെർഗുൽഹാവോയാണ് ഈ വിവരം പങ്കുവെച്ചത്. സൂപ്പർ കപ്പിനായുള്ള സ്‌ക്വാഡിൽ എന്ത് കൊണ്ടാണ് ഖബ്രയില്ലാത്തതെന്ന ചോദ്യത്തിന് ഉത്തരമായി ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഖബ്ര അടുത്ത സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായിരിക്കില്ല. അദ്ദേഹം ടീം അംഗങ്ങളോട് നേരത്തെ വിടപറഞ്ഞുപോയതാണ്' മാർകസ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഹീറോ സൂപ്പർകപ്പിനുള്ള ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 29അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഖബ്രയുണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ് അവധി നീട്ടിനൽകിയതിനാൽ സൂപ്പർ താരം അഡ്രിയാൻ ലൂണയും ടീമിലില്ല. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ഖബ്ര പലപ്പോഴും ബെഞ്ചിലായിരുന്നു.

അതേസമയം, ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ലൂണ ഒഴികെയുള്ള ടീമിലെ വിദേശ താരങ്ങളെല്ലാം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ജെസൽ കർണെയ്റോ നയിക്കുന്ന 29 അംഗ ടീമിൽ രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, അപ്പോസ്തലോസ് ജിയാനു, പ്രഭ്സുഖൻ സിങ് ഗിൽ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ഹോർമിപാം റൂയിവ, ഇവാൻ കലിയുഷ്‌നി, ദിമിത്രിയോസ് ഡയമന്റകോസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്. 29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം.എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.

ബ്ലാസ്റ്റേഴ്സ് ടീംഗോൾകീപ്പർമാർ: പ്രഭ്സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബീർ.

പ്രതിരോധ താരങ്ങൾ: ഹോർമിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്റോ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സൺ സിങ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഇവാൻ കലിയുഷ്നി.

മുന്നേറ്റ താരങ്ങൾ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ.പി., ശ്രീക്കുട്ടൻ എം എസ്., മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, അപ്പോസ്തലോസ് ജിയാനു.

Kerala Blasters midfielder Harmanjot Singh Khabra has reportedly left the team

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News