ടോട്ടനത്തെ പൊട്ടിച്ചു: കാറബാവോ കപ്പിൽ ചെൽസി ഫൈനലിൽ
സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.
ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്ത് കാറബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ്) ഫൈനലില്‍ പ്രവേശിച്ച് ചെല്‍സി. രണ്ടാം പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ചെല്‍സിയുടെ വിജയം.
ഫൈനലിൽ ലിവർപൂൾ – ആഴ്‌സണൽ മത്സരത്തിലെ വിജയികളാണ് ചെൽസിയുടെ എതിരാളികൾ. നേരത്തെ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി സ്പർസിനെ തോൽപ്പിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 3-0ന്റെ ജയമാണ് ചെൽസി സ്വന്തമാക്കിയത്. 18-ാം മിനിറ്റില്‍ പ്രതിരോധതാരം ആന്റോണിയോ റൂഡിഗറാണ് ചെല്‍സിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.
തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് റൂഡിഗര്‍ വലകുലുക്കിയത്. സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.
Chelsea outclass Tottenham as Rüdiger seals Carabao Cup final spot