ചരിത്രത്തിലേക്ക് റോണോയുടെ ഗോൾ; അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ താരം

18 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളില്‍ നിന്ന് നേടിയത്

Update: 2022-11-24 18:19 GMT
Advertising

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്കാലവും റെക്കോര്‍ഡുകളുടെ കളിത്തോഴനാണ്. ഇന്ന് ഗ്രൂപ്പ് എച്ചില്‍ ഘാനക്കെതിരെ ഗോള്‍ കണ്ടെത്തിയതോടെ ലോകകപ്പിന്‍റെ ചരിത്രത്തിലെ വലിയൊരു റെക്കോര്‍ഡാണ് റോണോ തന്‍റെ പേരില്‍ കുറിച്ചത്. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ തന്‍റെ പേരിലാക്കിയത്. 18 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളില്‍ നിന്ന് നേടിയത്. അതില്‍ ഒരു ഹാട്രിക്കുമുള്‍പ്പെടും. 

 മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പട വിജയിച്ചു. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പോർച്ചുഗൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിച്ചു.

65ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ഗോൾ പിറന്നത്. 73ാം മിനുട്ടില്‍ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്‌വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്‌സിൻറ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ജാവോ ഫെലിക്‌സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News