ചുവപ്പ് കാർഡിന് പുറമെ സസ്‌പെൻഷനും: ബ്ലാസ്‌റ്റേഴ്‌സിനും മിലോസ് ഡ്രിൻസിച്ചിനും തിരിച്ചടി

മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തത്.

Update: 2023-10-18 12:25 GMT
Editor : rishad | By : Web Desk

മിലോസ് ഡ്രിൻസിച്ച്

Advertising

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് വമ്പൻ തിരിച്ചടിയായി വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിന്റെ സസ്‌പെൻഷൻ. മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തത്.

പ്രതിരോധം കരുത്താർജിച്ച് വരുന്നതിനിടെ ഒരു പ്രധാന താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി തന്നെയാണ്. മുംബൈക്കെതിരായ കളിയിൽ എതിർ താരത്തിനെതിരെ നടത്തിയ കൈയ്യാങ്കളിയാണ് അച്ചടക്ക നടപടിയിലേക്ക് എത്തിയത്. മുംബൈ സിറ്റിയുടെ യോൽ വാൻ നീഫിനും സസ്പെന്‍ഷന്‍ ലഭിച്ചു. ഇരുവരും തമ്മിലാണ് അടിപിടി നടന്നത്. ഇതില്‍ ഡ്രിന്‍സിച്ചിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.

അതേസമയയം അച്ചടക്ക നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇരുവര്‍ക്കും പത്ത് ദിവസത്തെ സമയമുണ്ട്. അപ്പീല്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. അതേസമയം സസ്പെന്‍ഷനോടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡീഷ എഫ്.സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ഡ്രിന്‍സിച്ചിന് പുറത്തിരിക്കേണ്ടി വരും.

ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളും കൊച്ചിയിലാണ് നടക്കുന്നത്.  2023-24 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് മിലോസ് ഡ്രിൻസിച്ച്. പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ആദ്യ മൂന്ന് കളികളിലും ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡ്രിൻസിച്ചുണ്ടായിരുന്നു. മികച്ച പ്രകടനമായിരുന്നു ഈ കളികളിൽ താരം കാഴ്ചവെച്ചത്. സീസണില്‍ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ജയിച്ചു നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 

Summary-Milos Drincic (KBFC) and Yoell Van Nieff (Mumbai) have both been suspended for three games by the AIFF

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News