ബെംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറന്റ് കപ്പ് മത്സരം: ആദ്യ പകുതി ഒരു ഗോൾ സമനിലയിൽ

ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ലീഡ് നേടിയത്

Update: 2023-08-18 14:33 GMT
Advertising

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ലീഡ് നേടിയത്. 14ാം മിനിട്ടിൽ ജസ്റ്റിനായിരുന്നു മഞ്ഞപ്പടക്കായി എതിർ വല കുലുക്കിയത്. എന്നാൽ 38ാം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. എഡ്മണ്ട് ലാൽറിൻഡികയാണ് ഗോളടിച്ചത്.

കൊൽക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സോണി ടെൻ-2 ചാനലിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം. ഐഎസ്എല്ലിലെ വിവാദങ്ങളും സഹൽ അബ്ദു സമദടക്കമുള്ളവരുടെ ട്രാൻസ്ഫറുകളും ടീമിന് മങ്ങലേൽപ്പിച്ചിരിക്കെ, ഡ്യുറന്റ് കപ്പ് നേടി ആരാധകരെ സന്തോഷിപ്പിക്കാനാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. എന്നാൽ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നാട്ടുകാരായ ഗോകുലം കേരള എഫ്‌സി അട്ടിമറിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം വിജയിച്ചത്.

ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, ഗോകുലം കേരള എഫ്സി, ഇന്ത്യൻ എയർഫോഴ്സ് ഫുട്ബോൾ ടീം എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഇതര ടീമുകൾ. ആഗസ്ത് 14ന് ഇന്ത്യൻ എയർഫോഴ്സ് എഫ്ടിക്കെതിരെയുള്ള മത്സരത്തിൽ ബെംഗളൂരുവിന് സമനിലയാണ് നേടാനായിരുന്നത്. 1-1 ആയിരുന്നു സ്‌കോർ. എന്നാൽ കേരളത്തിന് പുറമെ ഇന്ത്യൻ എയർഫോഴ്സിനെയും ഗോകുലം തോൽപ്പിച്ചിരുന്നു. ടീമാണ് ഗ്രൂപ്പ് സിയിൽ ഒന്നാമത്. ആറ് പോയിൻറാണുള്ളത്. ഒരു പോയിൻറുമായി ബെംഗളൂരുവാണ് രണ്ടാമത്. അത്രതന്നെ പോയിൻറുള്ള ഇന്ത്യൻ എയർഫോഴ്സ് എഫ്ടി മൂന്നാമതാണ്. പൂജ്യം പോയിൻറുമായി ബ്ലാസ്റ്റേഴ്സ് നാലാമതാണ്.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവൻ

സച്ചിൻ, സഹീഫ്, പ്രീതം, ഹോർമിപാം, പ്രബീർ, ഡാനിഷ്, വിബിൻ, ബ്രെയ്‌സ്, ലൂണ, രാഹുൽ, ജസ്റ്റിൻ.

ബെംഗളൂരു ആദ്യ ഇലവൻ

അമൃത്, റിക്കി, പരാഗ്, ശങ്കർ, റോബിൻ, ശ്രേയസ്, ഹർഷ്, ജോൺസൺ, എഡ്മണ്ട്, ബോകെ, ആശിഷ്.

Durant Cup Bengaluru FC-Kerala Blasters Fc match first half tied

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News