ബോൺമൗത്തിനെതിരെ ഗോളടിച്ചുകൂട്ടി മാഞ്ചസ്റ്റർ സിറ്റി
25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോൺമൗത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബോൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ 25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി.
പ്രതിരോധത്തിലും ആക്രമണത്തിലുമെല്ലാം സിറ്റിയായിരുന്നു മുന്‍പില്‍. ജൂലിയസ് അല്‍വാരസാണ് 15ആം മിനിട്ടില്‍ ഗോള്‍വേട്ട തുടങ്ങിയത്. 29ആം മിനിട്ടില്‍ ഹാളണ്ടും 45ആം മിനിട്ടില്‍ ഫില്‍ ഫോഡനും ഗോളടിച്ചു. ആദ്യ പകുതിയില്‍ സിറ്റി മൂന്നു ഗോളടിച്ചതിന് പിന്നാലെ 51ആം മിനിട്ടില്‍ ക്രിസ് മെഫാമിന്‍റെ ഓണ്‍ ഗോള്‍ കൂടിയായതോടെ ബോൺമൗത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി. 83ആം മിനിട്ടില്‍ ലെര്‍മയിലൂടെ ബോൺമൗത്ത് വലകുലുക്കിയെങ്കിലും ഇനിയൊരു പോരാട്ടത്തിനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. ഈ ജയത്തോടെ സിറ്റി 25 കളികളില്‍ നിന്ന് 55 പോയിന്‍റ് നേടി. 24 മത്സരങ്ങളില്‍ നിന്ന് 57 പോയിന്‍റുമായി ആഴ്സണലാണ് ഒന്നാമത്.
അതേസമയം ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ലീഗിൽ കിരീടം ലക്ഷ്യമിട്ട് മുന്നേറുകയാണ് ആഴ്സണൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിനായി വിജയഗോൾ നേടിയത്.