ആവേശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
രണ്ട് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ കേരളബ്ലാസ്റ്റേഴ്‌സിനെ പൂട്ടി ജംഷഡ്പൂർ എഫ്.സി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ജംഷഡ്പൂരിനായി ഗ്രെഡ് സ്റ്റെവാർട്ട് വലകുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ കണ്ടെത്തിയത് സഹൽ അബ്ദുൽ സമദാണ്. രണ്ടാം പകുതിയിൽ ഗോൾ നേടാൻ കിണഞ്ഞുശ്രമിച്ചെങ്കിലും രണ്ട് ടീമിനും കണ്ടെത്താനായില്ല. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന് 13 പോയിന്റായി.
ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് മത്സരം ആരംഭിച്ചത്. പാസിംഗിലെ പിഴവുകൾ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 14ാം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവാർട് ജംഷദ്പൂരിന് ലീഡ് നൽകി. പോസ്റ്റിൽ തട്ടിയായിയിരുന്നു പന്ത് വലയിലേക്ക് പോയത്.
27ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിന് മറുപടി നൽകിയത്. 27ാംമിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ആല്വാരോ വാസ്കസ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസ് തൊടുത്ത ഇടം കാലൻ ഷോട്ട് രെഹ്നേഷ് തടഞ്ഞു. എന്നാൽ റീബൗണ്ടിലൂടെ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സഹലിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്.
ഐ.എസ്എല്ലിലെ മോശം റഫറിയിങ്ങിന് ഞായറാഴ്ചത്തെ മത്സരത്തിലും കുറവൊന്നും ഉണ്ടായിരുന്നില്ല. 37-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സില്‍ വെച്ച് ജംഷഡ്പൂർ താരത്തിന്റെ കൈയില്‍ തട്ടിയിരുന്നു.