ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെ 4-2 ന് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി

ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കളിയിൽ ആധിപത്യമുറപ്പിച്ച ബെംഗളൂരു 3-2 ന് മുന്നിലായിരുന്നു.

Update: 2021-11-20 16:24 GMT
Editor : abs | By : Web Desk
Advertising

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് ഈസ്റ്റ് യുണൈറ്റഡിനെ  രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബെഗളൂരു എഫ്‌സി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കളിയിൽ ആധിപത്യമുറപ്പിച്ച് ബെംഗളൂരു 3-2 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പ്രതിരോധത്തിന് മുൻഗണന കൊടുത്തുള്ള മുന്നേറ്റമായിരുന്നു ഇരു ടീമിന്റേതും.

14ആം മിനുട്ടിൽ ക്ലെറ്റൻ സിൽവയിലൂടെയാണ് ബെംഗളൂരു ലീഡെടുത്തത്. ഇതിന് 17-ാം മിനുട്ടിൽ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് മറുപടി നൽകി. മലയാളി താരം സുഹൈറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.

അഞ്ച് മിനുട്ടുകൾക്കകം ബെംഗളൂരു ലീഡ് തിരികെയെടുത്തു. പെനാൾട്ടി ബോക്‌സിൽ നിന്ന് ക്ലിയർ ചെയ്യാൻ ശ്രമിച്ച മഷൂറിന്റെ ഷോട്ട് സ്വന്തം വലയിൽ തന്നെ എത്തി. ഈ ഗോളിനും പെട്ടെന്ന് മറുപടി നൽകാൻ നോർത്ത് ഈസ്റ്റിനായി. ഇത്തവണയും സുഹൈർ തന്നെ ഗോൾ ഒരുക്കിയത്. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈർ നൽകിയ ക്രോസ് കൗറർ വലയിൽ എത്തിച്ചു. 41-ാം മിനുട്ടിൽ വീണ്ടും ബെംഗളൂരു എഫ് സി ലീഡ് എടുത്തു. ഇത്തവണ ജയേഷ് റാണെ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്.

82-ാം മിനിറ്റിൽ പ്രിൻസ് ഇബാറയുടെ ഗോളോടെ ബെംഗളൂരു എഫ്‌സി വിജയത്തിലേക്ക് ആധികാരികമായി കാലെടുത്തു വെച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News