39 വർഷം കോമയില്‍; ഒടുവില്‍ മരണത്തിനു കീഴടങ്ങി ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ഴാങ് പിയറി
1982ല്‍ കാൽമുട്ട് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഴാങ് പിയറി അനസ്തേഷ്യ നൽകിയതിലെ പിഴവിനെത്തുടർന്ന് അബോധാവസ്ഥയിലാകുകയായിരുന്നു
Update: 2021-09-07 11:26 GMT
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ഴാങ് പിയറി ആദംസ് അന്തരിച്ചു. 73 വയസായിരുന്നു. കഴിഞ്ഞ 39 വർഷക്കാലമായി കോമയില്‍ മരണത്തോട് മല്ലടിച്ചുകഴിയുകയായിരുന്നു.
1982 മാർച്ചിൽ കാൽമുട്ട് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഴാങ് പിയറി അനസ്തേഷ്യ നൽകിയതിലെ പിഴവിനെത്തുടർന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. ഇതിനുശേഷം ഒരിക്കൽ പോലും അദ്ദേഹത്തിന് ബോധം വീണ്ടെടുക്കാനായില്ല.
സെനഗലിൽ ജനിച്ച് ഫ്രാൻസിലേക്ക് കുടിയേറിയ ഴാങ് പിയറി ഫ്രാൻസിനായി 140 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ലീഗിലെ മുന്‍നിര ക്ലബായ പി.എസ്.ജിയുടെ ജഴ്സിയിലും തിളങ്ങിയിട്ടുണ്ട്. താരത്തിൻ്റെ വിയോഗത്തിൽ പി.എസ്.ജി അനുശോചനം രേഖപ്പെടുത്തി.