ആദ്യ പകുതിയിൽ നാല് ഗോളുകൾ: സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20 മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗോവ മുന്നിട്ട് നിന്നു.

Update: 2022-01-02 16:12 GMT
Editor : rishad | By : Web Desk
Advertising

ജയിച്ചാൽ പോയിന്റ് ടേബിളിൽ മുന്നിലെത്താമെന്ന വൻ പ്രതീക്ഷയിൽ എഫ്.സി ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20 മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗോവ മുന്നിട്ട് നിന്നു. 

ആദ്യ മിനുട്ട് തൊട്ട് ബ്ലാസ്റ്റേഴ്‌സ് ആക്രമണമായിരുന്നു. ആറാം മിനുറ്റിൽ തന്നെ അബ്ദുൽ സമദ് പന്തുമായി ഗോൾ മുഖത്ത് എത്തി. എന്നാൽ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. പത്താം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. യുവതാരം ജീക്‌സൺ സിങാണ് കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തിയത്. അഡ്രിയാൻ ലൂണയുടെ മികച്ചൊരു കോർണർകിക്ക് ജീക്‌സൺ അതിമനോരഹമായി ഗോളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. നോക്കി നിൽക്കാൻ മാത്രമെ ഗോവന്‍ ഗോൾ കീപ്പർക്ക് ആയുള്ളൂ. 

എന്നാൽ ഗോൾ നേടിയതോടെ ഗോവ ഉണർന്നു. പല നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടുത്തിട്ടു. അതിനിടെ 20ാം മിനുറ്റിൽ ബാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയിലൂടെ ലീഡ് ഉയർത്തി. അതും ഐഎസ്എല്ലിലെ മികച്ചതെന്ന് വിശേഷിപ്പിക്കാവുന്നൊരു ഗോൾ. ബോക്‌സിന് എത്രയോ അകലെ നിന്ന് ലൂണ തൊടുത്തുവിട്ടൊരു ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് വലയിലേക്ക്. പന്ത് പോകുന്ന വഴി നോക്കിനില്‍ക്കുകയായിരുന്നു ഗോളിയും കളിക്കാരുമടക്കം. രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ഗോവ തളര്‍ന്നില്ല.

ഒന്നാം പകുതിക്ക് പിരിയുന്നതിന് മുമ്പെ വഴങ്ങിയ രണ്ട് ഗോളുകളും ഗോവ തിരിച്ചടിച്ചു. 24ാം മിനുറ്റില്‍ ഓര്‍ഗെ ഓര്‍ട്ടിസാണ് ഗോവയ്ക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഗോവ രണ്ടാം ഗോളും നേടി. എഡു ബേഡിയയാണ് പന്ത് വലയിലെത്തിച്ചത്. അതും കോര്‍ണര്‍ കിക്ക് നേരിട്ട്. അതി മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന ഗോളായിരുന്നു ഇത്. മഴവില്ല് കണക്കെ പന്ത് വളഞ്ഞ് പോസ്റ്റിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോവ കളിക്കളം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. 

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് എത്തി. 9 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് സമനിലയുമായി 14 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 16 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News