നായകൻ ജെസൽ കാർനെയ്‌റോയെ തുപ്പി ഒഡീഷ താരം: പ്രതിഷേധവുമായി കേരള ബ്ലാസ്റ്റേഴ്‌സ്‌

ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്) മുമ്പാകെയാണ് ബാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി പരാതി അറിയിച്ചത്.

Update: 2021-12-07 10:19 GMT
Editor : rishad | By : Web Desk
Advertising

ഐ.എസ്.എല്‍ മത്സരത്തിനിടെ നായകന്‍ ജെസൽ കാർനെയ്‌റോയെ തുപ്പിയ സംഭവത്തിൽ ഒഡീഷ എഫ്.സിക്കെതിരെ പരാതിയുമായി  കേരള ബ്ലാസ്റ്റേഴ്സ്. ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്) മുമ്പാകെയാണ് ബാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി പരാതി അറിയിച്ചത്.

അവസാന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ ജയം നേടിയത്. 319 ദിവസത്തിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമായിരുന്നു. ഈ മത്സരത്തിലാണ് ഒഡീഷ താരം ലിറിഡോൺ ക്രാസ്നിഖ്വി, ബ്ലാസ്റ്റേഴ്സ് നായകനെ തുപ്പിയെന്ന് മാനേജ്മെന്റ് ആരോപിക്കുന്നത്.

മത്സരത്തിൽ മലയാളി താരം കെ പ്രശാന്ത് നേടിയ രണ്ടാം ​ഗോളിന് ശേഷമാണ് സംഭവമെന്നാണ് ആരോപണം. ​​സെന്റർ സർക്കിളിന് അടുത്ത് വച്ച് മലേഷ്യൻ താരമായ ക്രാസ്നിഖ്വി, ജെസലിനെ തുപ്പിയെന്നാണ് ക്ലബ് ആരോപിക്കുന്നത്. സംഭവം നടന്നത് റഫറിയുടെ പിന്നിൽ വച്ചാണെന്നും ക്ലബ് പരാതിയിൽ പറയുന്നു.


ക്രാസ്നിഖ്വിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ സീസണിലെ ആദ്യ തോൽവിയാണിത്. എ.ഐ.എഫ്.എഫ്  ബ്ലാസ്റ്റേഴ്‌സിന്റെ പരാതി പരിഗണിച്ചാല്‍ ഒഡീഷയുടെ ബാക്കി സീസണിൽ ഇത് വലിയ സ്വാധീനം ചെലുത്തും. 

അതേസമയം ഒഡീഷയ്ക്കെതിരായ വിജയത്തോടെ അഞ്ചു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഒരു ജയം, ഒരു തോല്‍വി, രണ്ട് സമനില എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൌണ്ടിലുള്ളത്. 9 പോയിന്റുമായി മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ജാംഷഡ്പൂര്‍ എഫ്സിയാണ് രണ്ടാ സ്ഥാനത്ത്.

Kerala Blasters lodge protest with AIFF over Odisha FC player spitting on Jessel Carneiro


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News