കരബാവോ കപ്പിൽ ലിവർപൂൾ-ചെൽസി ഫൈനൽ

11ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് മുന്നിലെത്തിയത്. 76ാം മിനിറ്റിൽ ഇസ ഡിയോപിലൂടെ ഫുൾഹാം സമനിലപിടിച്ചു.

Update: 2024-01-25 07:12 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: കരബാവോ കപ്പിൽ വീണ്ടുമൊരു ലിവർപൂൾ-ചെൽസി ഫൈനൽ. രണ്ടാം പാദ സെമിയിൽ ഫുൾഹാമിനോട് സമനില വഴങ്ങിയെങ്കിലും(1-1) ആദ്യ പാദ വിജയത്തിന്റെ ബലത്തിൽ ചെമ്പട കലാശകളിക്ക് യോഗ്യത നേടുകയായിരുന്നു (3-2).11ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് മുന്നിലെത്തിയത്. 76ാം മിനിറ്റിൽ ഇസ ഡിയോപിലൂടെ ഫുൾഹാം സമനിലപിടിച്ചു.

മിഡിൽസ്‌ബ്രോയെ ഒന്നിനെതിരെ ആറുഗോളുകൾക്ക് കീഴടക്കി ചെൽസി നേരത്തെ ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. വെംബ്ലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 25നാണ് ഫൈനൽ. കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾനേടാൻ ലിവർപൂളിനായില്ല. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്തിയ ചെമ്പട ഗോൾ വഴങ്ങാതിരിക്കാനാണ് ശ്രദ്ധിച്ചത്.

ആഫ്രിക്കൻ നേഷൺസ് കപ്പിൽ പങ്കെടുക്കുന്നതിനാൽ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. ഫൈനലിലേക്ക് താരം മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസമാണ്.  പ്രീമിയർലീഗിൽ നിലവിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന ക്ലബ്  പോയന്റ് ടേബിളിൽ ഒന്നാമതാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News