ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി; കലണ്ടർ വർഷം അഞ്ച് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്

പ്രീമിയർലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരുവർഷം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബെന്ന അപൂർവ്വനേട്ടം

Update: 2023-12-23 06:37 GMT
Editor : Sharafudheen TK | By : Web Desk
Advertising

ജിദ്ദ: എതിരില്ലാത്ത നാലുഗോളുകൾക്ക് ഫ്‌ളുമിനൻസിനെ കീഴടക്കി ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. അർജന്റീനൻ താരം ജൂലിയൻ അൽവാരസ്(1, 88) ഇരട്ടഗോളുമായി തിളങ്ങി. ഫിൽഫോഡനും(77) ഇംഗ്ലീഷ് ക്ലബിനായി ലക്ഷ്യംകണ്ടു. ഫ്‌ളുമിനർസ് താരം നിനോ സെൽഫ് ഗോൾ വഴങ്ങി. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം നടന്നത്. കളിയുടെ ആദ്യമിനിറ്റിൽതന്നെ ജൂലിയൻ അൽവാറസിലൂടെ ലീഡെടുത്ത സിറ്റി തുടർച്ചയായ ആക്രമങ്ങളോടെ ലാറ്റിനമേരിക്കൻ ക്ലബിനെതിരെ ആധിപത്യം പുലർത്തി. ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന നേട്ടവും ആൽവരസ് സ്വന്തമാക്കി.

ഫിഫ ക്ലബ് ലോകകപ്പിൽ സിറ്റി ആദ്യമായാണ് മുത്തമിടുന്നത്. പ്രീമിയർലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സുപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരുവർഷം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബെന്ന അപൂർവ്വ നേട്ടവും പെപ് ഗ്വാർഡിയോളയുടെ സംഘം സ്വന്തമാക്കി.

പരിക്ക്മൂലം സൂപ്പർതാരം എർലിംഗ് ഹാളണ്ട് പുറത്തായിട്ടും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ഈ സീണണിൽ പ്രീമിയർലീഗിൽ നാലാംസ്ഥാനത്ത് തുടരുന്ന സിറ്റിക്ക് ലീഗിൽ മുന്നേറാൻ ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഈ കിരീടനേട്ടം. ഈമാസം 28ന് പ്രീമിയൽ ലീഗിൽ എവർട്ടനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News