വന്നവരും പോയവരും; യൂറോപ്യൻ സമ്മർ ട്രാൻസ്ഫറുകൾ ഇതുവരെ
യൂറോപ്യൻ ഫുട്ബോളിലിത് ട്രാൻസ്ഫർ കാലമാണ്. കൂടുമാറ്റങ്ങളും കൂടുവിടലുകളും സർപ്രൈസ് മൂവുകളും എൻട്രികളുമെല്ലാം നടക്കുന്ന സമയം. കാൽപന്ത് ചന്തയിലെ വിവരങ്ങളും വില വിവരപ്പട്ടികയും പൂർണമായി ഗണിച്ചെടുക്കുക എന്നത് പ്രയാസമാണ്. യൂറോകപ്പും കോപ്പ അമേരിക്കയുമെല്ലാം കൊടിയിറങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ അങ്ങിങ്ങ് ചെറിയ വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലും ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ കോലാഹങ്ങളൊന്നും ഇതുവരെ അതുണ്ടാക്കിയിട്ടില്ല.
താരങ്ങളെ കൊത്തിയെടുക്കുന്നതിലും അതുപയോഗിച്ച് ബ്രാൻഡ് ബിൽഡ് ചെയ്യുന്നതിലും നിലവിൽ റയൽ മാഡ്രിഡിനെ വെല്ലാൻ ആരുമില്ല. ലാലിഗയും ചാമ്പ്യൻസ് ലീഗും ചൂടി നിൽക്കുന്ന റയൽ സീസൺ തുടങ്ങും മുേമ്പ അവരുടെ നയം വ്യക്തമാക്കിയിരിക്കുന്നു. ഒരുപാടൊന്നുമില്ലെങ്കിലും അവർ നടത്തിയ ട്രാൻസ്ഫറുകൾ ഫുട്ബോളിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. പി.എസ്.ജിയിൽ നിന്ന് കിലിയൻ എംബാപ്പേയെയും പാൽമിറാസിൽ നിന്നും ബ്രസീലിൻ വണ്ടർ കിഡ് എൻഡ്രിക്കിനെയും സാൻറിയാഗോ ബെർണബ്യൂവിലെത്തിച്ചു. അതേ സമയം തന്നെ പോയ സീസണുകളിൽ റയലിൽ കണ്ട പലരെയും ഇക്കുറി നാം കാണില്ല. മുന്നേറ്റ താരം ഹൊസേലു ഖത്തറിലെ അൽ ഖരാഫയിേലക്കും ഡിഫൻഡർ നാച്ചോ സൗദി ക്ലബായ അൽ ഖദ്സിയയിലേക്കും പോയി. ക്ലബിെൻറ എല്ലാമായിരുന്ന ടോണി ക്രൂസ് വിരമിച്ചു. റയലിനെക്കുറിച്ച് പറയുേമ്പാൾ അപ്പുറത്ത് ബാഴ്സ എന്തെടുക്കുകയാണെന്ന ചോദ്യം തീർച്ചയായും ഉയരുന്നുണ്ട്. നീക്കോ വില്യംസും ഡാനി ഓൽമോയും അടക്കമുള്ള വലിയ പേരുകൾ ക്യാമ്പ് നൗവിൽ നിന്നും ഉയരുന്നുണ്ടെങ്കിലും ഒന്നും തീരുമാനമായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ അവരുടെ തലക്ക് മുകളിൽ തൂങ്ങിനിൽക്കുന്നു.
പോയ സീസണിൽ ഏറ്റവും ഗംഭീരമായി ട്രാൻസ്ഫറുകൾ സാധ്യമാക്കിയത് ബയർ ലെവർ ക്യൂസണായിരുന്നു. ഗ്രാനിറ്റ് ഷാക്കയും ജൊനസ് ഹോഫ്മാനും അലക്സ് ഗ്രിമാൾഡോയും വിക്ടർ ബോണിഫേസും അടക്കമുള്ള അവരുടെ ട്രാൻസ്ഫറുകളെല്ലാം സൂപ്പർ ഹിറ്റായി. ഇക്കുറിയും തനിക്ക് ആവശ്യമുള്ളവരെ കൊത്തിയെടുക്കാൻ സാബി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ജിറോണക്കായി ലാലിഗയിൽ മിന്നിയ അലക്സ് ഗാർഷ്യയെന്ന മിഡ് ഫീൽഡറാണ് അതിൽ പ്രധാനി. കൂടാതെ അറ്റാക്കിങ്ങിനെയും മിഡ് ഫീൽഡിനെയും കണക്ട് ചെയ്യിക്കാൻ മിടുക്കുള്ള മാർടിൻ ടെറയറെയും ഭാവി മുന്നിൽ കണ്ട് 19 കാരനായ ജീനുവൽ ബെലോസിയനെയും കൂടെയെത്തിച്ചു. ഇരുവരെയും ഫ്രഞ്ച് ക്ലബായ റെന്നസിൽ നിന്നുമാണ് ചൂണ്ടിയത്. പ്രതിരോധ താരമായ ജൊനാഥൻ ഥാക്ക് പിന്നാലെ ബയേൺ മ്യൂണിക്കുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല.
ബയേൺ മ്യൂണിക്കിലേക്ക് വന്നാൽ അനുഭവ സമ്പന്നരെ നിലനിർത്തുന്നതോടൊപ്പം തന്നെ പുതിയ തലമുറയെ വാർത്തെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്. ഫുൾഹാമിൽ നിന്നെത്തിച്ച ജാവോ പൗളീഞ്ഞ്യയെ അവർ മിഡ് ഫീൽഡിലേക്കെത്തിച്ചു. ക്രിസ്റ്റൽ പാലസിൽ നിന്നുമെത്തിയ മൈക്കൽ ഒലിസും ആസ്ട്രേലിയൻ എലീഗിൽ നിന്നും ചൂണ്ടിയ ഇരാൻകുൻഡയുമാണ് അവരുടെ പ്രധാന ട്രാൻസ്ഫറുകൾ.
പ്രീമിയർ ലീഗിൽ ചെൽസി ഇക്കുറിയും സജീവമായുണ്ട്. പണമധികം എറിഞ്ഞില്ലെങ്കിലും എൻസോ മരെൻസകയുടെ ശിക്ഷണത്തിൽ പുതിയ പ്രതീക്ഷകളിലേക്ക് ബൂട്ടുകെട്ടുന്ന അവർ ഒരുപിടി താരങ്ങളെ ക്ലബിലെത്തിച്ചു. ലെസ്റ്റർ സിറ്റിയിൽ മരൻസ്കയുടെ ആയുധമായിരുന്ന കീർനൺ ഡ്യൂസ്ബ്യൂറിയെ അദ്ദേഹം കൂടെക്കൊണ്ടുവന്നിട്ടുണ്ട്. ബാഴ്സയിൽ നിന്നുമെത്തിച്ച 18കാരൻ മാർക് ഗ്യൂ സന്നാഹ മത്സരത്തിൽ തിളങ്ങി വരവറിയിച്ചു. അറ്റ്ലാൻറ യുണൈറ്റഡിെൻറ കലെബ് വിലി, എഫ്.സി ബേസിലിെൻറ റെനാറ്റോ വെഗ അടക്കമുള്ള ട്രാൻസ്ഫറുകളുമുണ്ട്. അതേ സമയം ചെൽസിയിൽ കൂടുവിടലുകളും സംഭവിച്ചിട്ടുണ്ട്. ഇയാൻ മാറ്റ്സൺ ആസ്റ്റൺ വില്ലയിലേക്കും ഒമാരി ഹച്ചിൻസൺ ഇപ്സിച്ചിലേക്കും പോയി. പോയ വർഷങ്ങളിൽ ചെൽസിയുടെ നട്ടെല്ലായിരുന്ന തിയാഗോ സിൽവ സ്വന്തംതട്ടമായിരുന്ന ബ്രസീലിലെ ഫ്ലൂമിനൻസിലേക്കാണ് കൂടുമാറി.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്.എ കപ്പ് ഫൈനലിലെ വിജയത്തോടെ പുതിയ ഊർജം നേടിയ യുനൈറ്റഡും വിപണിയിൽ മിന്നൽ മുന്നേറ്റങ്ങൾ നടത്തി. ഫ്രഞ്ച് ക്ലബായ ലില്ലയിൽ നിന്നുമെത്തിച്ച ലെനി യോറോ തന്നെയാണ് അവരുടെ പ്രധാന നിക്ഷേപം. അതിനുള്ള പോരാട്ടത്തിൽ അവർ വെട്ടിയത് വമ്പൻമാരായ റയലിനെയാണെന്നതാണ് കൗതുകം. ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയിൽ നിന്നും മുന്നേറ്റ നിരയിലേക്ക് ജോഷ്വ സിർക്സീയെയും എത്തിച്ചിട്ടുണ്ട്. ബൊറൂസ്യ ഡോർട്ട്മുണ്ടിലേക്ക് പോയി ഉജ്ജ്വലമായി പന്തുതട്ടിയ ജേഡൻ സാഞ്ചോ തിരിച്ചെത്തിയതും യുനൈറ്റഡിന് പ്രതീക്ഷ പകരുന്നു. അതേ സമയം ഒട്ടേറെപ്പേരെ യുനൈറ്റഡ് വിറ്റിട്ടുമുണ്ട്. മേസൺ ഗ്രീൻവുഡ് മാഴ്സെയിലേക്കും ഡോണി വാൻ ഡെ ബീക് ജിറോണയിലേക്കും പോയി. ഫ്രീ ഏജൻസിയിലായിരുന്ന റാഫേൽ വരാനെ, ആൻറണി മാർഷ്യൽ തുടങ്ങിയവരും ക്ലബ് വിട്ടു. ലോൺ കാലാവധി അവസാനിച്ചെങ്കിലും സോഫിയൻ അംറബാത്തും വലിയ തുകക്കെത്തിച്ച കസെമിറോയും ക്ലബിൽ തന്നെ തുടരാനാണ് നിലവിലെ സാധ്യതകൾ.
പ്രീമിയർ ലീഗിലെ ടോപ്പ് ഫോർ ഇക്കുറിയും ലക്ഷ്യമിടുന്ന ആസ്റ്റൺ വില്ല വിപണിയിൽ കാര്യമായിത്തന്നെ കളിച്ചിട്ടുണ്ട്. എവർട്ടണിൽ നിന്നും അമാദൂ ഒനാന, ല്യൂവിസ് ഡോബിൻ, ചെൽസിയിൽ നിന്നും മാറ്റ്സൺ,ജുവൻറസിൽ നിന്നും എൻസോ ബരനെച്ചി, സാമുവൽ ഇലിങ് ജൂനിയർ, ല്യൂറ്റൺ ടൗണിൽ നിന്നും റോസ് ബാർ േക്ല തുടങ്ങിയവർ വില്ലയിലെത്തി . 50 മില്യൺ പൗണ്ടാണ് വില്ല ഒനാനക്കായി കൊടുത്തത്. കൂടാതെ ഡഗ്ലസ് ലൂയിസിനെ യുവൻറസിലേക്കും മൂസ ഡിയാബിയെ അൽ ഇത്തിഹാദിലേക്കും വിറ്റ വകയിലും കാശുണ്ടാക്കിയിട്ടുണ്ട്.
ബ്രൻറ് ഫോഡിൽ നിന്നും ലോണിലെത്തി തിളങ്ങിയ ഡേവിഡ് റയയുമായി ആർസനൽ 27 മില്യൺ പൗണ്ടിെൻറ കരാറുണ്ടാകി. 42 മില്യൺ പൗണ്ട് കൊടുത്ത ഇറ്റാലിയൻ ഡിഫൻഡർ റിക്കാർഡോ കലഫിയോരിയുടെ മെഡിക്കൽ നടപടികളും നടന്നുവരുന്നു. റിയൽ സോസിഡാഡിെൻറ മൈക്കൽ മൊറീനോ, മാർട്ടിൻ സുബിമെൻഡി മുതൽ പി.എസ്.ജിയുടെ ഫാബിയൻ റൂയിസ് അടക്കമുള്ള പല റൂമറുകളും ഗണ്ണേഴ്സിെൻറ പേരിൽ പറക്കുന്നുണ്ട്. അഞ്ചുവർഷത്തെ കരാറിലെത്തിച്ച സാവീന്യോയാണ് സിറ്റിയുടെ ഏറ്റവും പ്രധാന കരാർ. ഗോൾകീപ്പർ എഡേഴ്സൺ സൗദി ലീഗ് ക്ലബുമായി കോൺടാക്റ്റിലുണ്ടെങ്കിലും കോച്ച് പെപ്പിന് എഡേഴ്സൺ ക്ലബിൽ തുടരാൻ തന്നെയാണ് താൽപര്യം. സിറ്റി ബാഴ്സയിലേക്ക് ലോണിൽ വിട്ട ജാവോ കാൻസലോക്ക് പിന്നാലെ സൗദി ക്ലബുകൾ കൂടിയിട്ടുണ്ട്. 30 മില്യൺ നൽകുന്നതിന് സൗദി ക്ലബുകൾ ഒരുക്കമാണെങ്കിലും കാൻസേലാക്ക് ബാഴ്സയിൽ തുടരാനാണിഷ്ടം. നീക്കോ വില്യംസ് അടക്കമുള്ള പല വലിയ പേരുകളും കേട്ടിരുന്നെങ്കിലും ലിവർപൂളിൽ നിന്നും ഇപ്പോൾ കേൾക്കുന്നത് ന്യൂകാeസിൽ യുനൈറ്റഡിെൻറ ആൻറണി ഗാർഡെൻറ പേരാണ്. പക്ഷേ തങ്ങളുടെ പ്രധാന താരത്തെ വിൽക്കാൻ ന്യൂകാസിലിന് താൽപര്യമില്ല. പക്ഷേ സ്വാപ് ഡീൽ അടക്കമുള്ള ഓഫറുകളുമായി ലിവർപൂൾ പിന്നാലെത്തന്നെയുണ്ട്.
അഭ്യൂഹങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രഹസ്യ ഡീലുകളുമെല്ലാം അണിനിരന്ന യൂറോപ്പ്യൻ ട്രാൻസ്ഫറുകൾ വിശദീകരിക്കുക എന്നത് കടുപ്പമുള്ള കാര്യമാണ്. സീസൺ തുടങ്ങാൻ ഇനിയും ഒരുപാട് ദിവസങ്ങൾ ശേഷിക്കേ കൂടുതൽ വാർത്തകൾക്കായി പ്രതീക്ഷിക്കാം.