പിഎസ്ജിയുടെ നായിക ഇന്ന് ഡോക്ടർ; ഇത് അഫ്ഗാനിൽ നിന്ന് കുടിയേറിയ നാദിയയുടെ കഥ
അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലാണ് നാദിയയുടെ ജനനം. 2000ത്തിൽ അഫ്ഗാൻ നാഷണൽ ആർമി ജനറലായിരുന്നു പിതാവിനെ താലിബാൻ വധിക്കുന്നത് വരെ നാദിയ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. പിതാവിനെ തൂക്കിലേറ്റിയ ശേഷമാണ് നാദിയയും കുടുംബവും പാകിസ്താൻ വഴി ഡെന്മാർക്കിലെത്തുന്നത്.
നാദിയ നാദിം, കുറച്ച് മുമ്പ് വരെ ഡാനിഷ് വനിതാ ഫുട്‌ബോളര്‍ മാത്രമായിരുന്നു. 98 അന്താരാഷ്ട്ര മത്സരങ്ങളിലാണ് നദിയെ ബൂട്ടുകെട്ടിയത്. എന്നാൽ ഇന്ന് നാദിയ ഫുട്‌ബോളര്‍ മാത്രമല്ല, ഡോക്ടര്‍ കൂടിയാണ്. ഡോക്ടർ നാദിയ നാദിം അതാണ് ഇന്ന് അവരുടെ പേര്. ഫുട്‌ബോൾ കളത്തിൽ സജീവമായ കാലത്ത് തന്നെയാണ് നാദിയ ഡോക്ടറാകാൻ പഠിക്കുന്നതും. പഠിത്തവും ഫുട്‌ബോളും ഒരുമിച്ച് കൊണ്ടുപോയപ്പോള്‍ നാദിയ പൂര്‍ത്തിയാക്കിയത് തന്റെ അഭിലാഷങ്ങളിലൊന്ന്.
തിരിഞ്ഞുനോക്കുമ്പോൾ ഭയപ്പെടുത്തുന്നൊരു കാലം നാദിയയെ വേട്ടയാടുന്നുണ്ട്. പതിനൊന്നാം വയസിലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് നാദിയയും കുടുംബവും കുടിയേറുന്നത്. ഡെന്മാർക്കിലെത്തിയ ശേഷം ഫുട്ബോളില്‍ സജീവമാകുകയായിരുന്നു. ഒടുവിൽ മെസിയും നെയ്മറും എംബാപ്പയുമൊക്കെ പന്ത് തട്ടുന്ന പി.എസ്.ജിയിലുമെത്തി. പിഎസ്ജിയെ ഡിവിഷൻ വൺ ടൈറ്റിൽ നേടിക്കൊടുക്കുമ്പോൾ നിർണായകമായൊരു സ്ഥാനത്ത് നാദിയയുമുണ്ടായിരുന്നു. 27 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളുമായി നാദിയ അന്ന് കളം അറിഞ്ഞുകളിച്ചപ്പോൾ പിഎസ്ജിക്ക് അന്നേവരെ കിട്ടാത്തൊരു കിരീടമായിരുന്നു നേടിക്കൊടുത്തത്.
അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലാണ് നാദിയയുടെ ജനനം. 2000ത്തിൽ അഫ്ഗാൻ നാഷണൽ ആർമി ജനറലായിരുന്നു പിതാവിനെ താലിബാൻ വധിക്കുന്നത് വരെ നാദിയ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. പിതാവിനെ തൂക്കിലേറ്റിയ ശേഷമാണ് നാദിയയും കുടുംബവും പാകിസ്താൻ വഴി ഡെന്മാർക്കിലെത്തുന്നത്. ഡെന്മാർക്കിലെ പ്രാദേശിക ക്ലബ്ബുകളായ ബി52ആൽബോർഗ്, ടീം വിബോർഗ് എന്നിവിടങ്ങളിൽ നിന്നാണ് നാദിയ ഫുട്‌ബോൾ പഠിക്കുന്നത്.
MAMA, I MADE IT!!!! #SchoolsOut
— Nadia Nadim (@nadia_nadim) January 14, 2022
Doctor Nadim in the house! 😍🦖🙏🏽 pic.twitter.com/QIn2xkcVwV
അഫ്ഗാനിസ്ഥാനിൽ നിന്ന് നാദിയയും കുടുംബവും രക്ഷപ്പെടുമ്പോൾ ഡെന്മാർക്കായിരുന്നില്ല ലക്ഷ്യം. ലണ്ടനിൽ കഴിഞ്ഞുകൂടുക എന്നായിരുന്നു കുടുംബത്തിന് മുന്നിലുണ്ടായിരുന്നത്. ഏതാനും ബന്ധുക്കള്‍ ലണ്ടനിലുണ്ടായിരുന്നു. പക്ഷേ പാസ്‌പോർട്ടിലെ പ്രശ്‌നങ്ങൾ നാദിയയെ ഡെന്മാർക്കിലെത്തിക്കുകയായിരുന്നു. ഏഴ് വർഷത്തോളം ഡെന്മാർക്കിനായി കളിച്ചു. പിന്നീട് 2018ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. മാഞ്ചസ്റ്ററിൽ കുറച്ച് കാലമെ നാദിയയുണ്ടായിരുന്നുള്ളൂ. തുടർന്ന് ഫ്രാൻസിലേക്ക് ചേക്കേറി. 2019ലാണ് പിഎസ്ജിയിൽ എത്തുന്നത്.
വിജയകരമായ ആദ്യ സീസണിന് ശേഷം 2019 ജൂലൈ 9 ന് നദീം പാരീസ് സെന്റ് ജെർമെയ്നിനുമായുള്ള കരാർ നീട്ടി. നാദിയയ്ക്ക് പിന്നീട് ക്യാപ്റ്റന്റെ ആംബാൻഡ് നൽകപ്പെടുകയും 2019–20 സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സീസണിൽ 16 മത്സരങ്ങളിലായി നാദിയ ഇതുവരെ 13 ഗോളുകളും 13 അസിസ്റ്റുകളുംനേടിയിട്ടുണ്ട്.
കളിജീവിതത്തിനു ശേഷം സർജനായിത്തുടരുക എന്ന ലക്ഷ്യത്തോടെ ഫുട്ബോൾ സീസണിന്റെ സമയത്ത് വിദൂരവിദ്യാഭ്യാസരീതിയിൽ ഡോക്ടറാവാന്‍ പഠിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 2018 ൽ, ഫോർബ്സ് മാസിക തയാറാക്കിയ അന്താരാഷ്ട്ര കായികരംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്തുണ്ടായിരുന്നു നാദിയ.
Nadia Nadim, Footballer Who Fled Afghanistan as a Kid, Becomes Doctor