ബാഴ്‍സലോണയിലേക്ക് തിരിച്ചെത്തുമോ? അവസാനം തീരുമാനം പ്രഖ്യാപിച്ച് നെയ്‍മര്‍
നെയ്മര്‍ പി.എസ്.ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേള്‍ക്കുന്നുണ്ട്
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി(പാരീസ് സെയ്ന്‍റ് ജെര്‍മ്മെന്‍)യുമായി നാല് വര്‍ഷത്തെ കരാർ ധാരണയിൽ എത്തി.2025 വരെയുള്ള കരാർ ആണ് നെയ്മർ ഒപ്പുവെച്ചതെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് വർഷത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം പി.എസ്.ജി നേടുക ആണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാർ. വർഷം 30 മില്യൺ യൂറോയോളമാകും പുതിയ കരാറിലൂടെ നെയ്മർ സമ്പാദിക്കുക. ക്ലബിന്റെ ഭാവി പദ്ധതികളിൽ താരം സന്തോഷവാനാഷ് ആണ് എന്ന് താരം കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.
l'histoire continue ❤️💙 ALLEZ PSG pic.twitter.com/wciOKHHXRz
— Neymar Jr (@neymarjr) May 8, 2021
ഈ കരാർ വാർത്ത വന്നതോടെ ബാഴ്സലോണയുടെ നെയ്മറിനെ സ്വന്തമാക്കാം എന്ന പ്രതീക്ഷ അവസാനിച്ചു. നെയ്മര്‍ പി.എസ്.ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേള്‍ക്കുന്നുണ്ട്. ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
29കാരനായ താരം 2017 മുതൽ പി.എസ്.ജിക്ക് ഒപ്പം ഉണ്ട്. പി എസ് ജിക്ക് വേണ്ടി 112 മത്സരങ്ങളില്‍ 85 ഗോളുകൾ താരം നേടി. ഒക്ലബിനൊപ്പം ഒമ്പത് കിരീടങ്ങളും നെയ്മർ നേടി. ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് സെമിയില്‍ പുറത്തായിരുന്നു.