എൽ ക്ലാസികോ ഇന്ത്യയിലേക്ക് വരുന്നു; റയൽ-ബാഴ്സ ഇതിഹാസങ്ങൾ മുംബൈയിൽ ഏറ്റുമുട്ടും

Update: 2025-03-17 16:54 GMT
Editor : safvan rashid | By : Sports Desk
real madrid  vs barcelona
AddThis Website Tools
Advertising

മുംബൈ: ഒരു കാലത്ത് സ്പാനിഷ് മൈതാനങ്ങളെ ചൂടുപിടിപ്പിച്ച ഇതിഹാസങ്ങൾ ഇന്ത്യയിൽ പന്തുതട്ടുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും മുൻ താരങ്ങൾ ഇന്ത്യയിലെത്തും. ഏപ്രിൽ ആറിന് മും​ബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന മത്സരത്തിൽ ഇതിഹാസ താരങ്ങൾ ബൂട്ടുകെട്ടും.

ലൂയിസ് ഫിഗോ, കാർലോസ് പുയോൾ, ഫെർണാണ്ടോ മോറിയന്റ്സ്, റിക്കാർഡോ കരിസ്മ അടക്കമുള്ള പ്രമുഖ താരങ്ങൾ കളത്തിലിറങ്ങും. കായിക രംഗത്തെ അഭിവൃദ്ധി മുൻനിർത്തി പ്രവർത്തിക്കുന്ന സ്​പോർട്സ് ഫ്രൻഡ് എന്ന മത്സരം സംഘടിപ്പിക്കുന്നത്.

‘‘ഇന്ത്യക്ക് ഫുട്ബോളിനോടുള്ള സ്നേഹം എനിക്കറിയാം. മറക്കാനാകാത്ത ഒരു രാത്രി നമുക്ക് മെനയാം’’- പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ മത്സരത്തെക്കുറിച്ച് പ്രതികരിച്ചു.

‘‘ഇന്ത്യ, നിങ്ങൾക്ക് ഫുട്ബോളിനോടുള്ള അഭിനിവേശം ഞാൻ ദൂരെ നിന്നും കണ്ടിട്ടുണ്ട്. അത് നേരിട്ട് കാണാനുള്ള സമയമായി. മുംബൈയുടെ ഊർജ്ജം അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ്’’ -ബാഴ്സയുടെ സ്​പെയിനിന്റെയും ഇതിഹാസ താരം കാർലോസ് പുയോൾ പ്രതികരിച്ചു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News