ബാഴ്‌സക്ക് വൻ തിരിച്ചടി; കസാഡോക്ക് പരിക്ക്, രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും

അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

Update: 2025-03-18 14:31 GMT
ബാഴ്‌സക്ക് വൻ തിരിച്ചടി; കസാഡോക്ക് പരിക്ക്, രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും
AddThis Website Tools
Advertising

സ്പാനിഷ് കരുത്തരായ ബാഴ്‌സലോണക്ക് വൻ തിരിച്ചടി. ഡിഫൻസീവ് മിഡ്ഫീൽഡർ മാർക്ക് കസാഡോക്ക് പരിക്ക്. രണ്ട് മാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വരും. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കണങ്കാലിനാണ് താരത്തിന് പരിക്കേറ്റത്.

ഇതേ മത്സരത്തിൽ സെന്‍റര്‍ ബാക്ക് ഇനിഗോ മാർട്ടിനസിനും പരിക്കേറ്റിരുന്നു. എന്നാൽ മാർട്ടിനസിന്റെ പരിക്ക് അത്ര ഗുരുതരമല്ല. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ കസാഡോയുടെ അഭാവം ബാഴ്‌സക്ക് വലിയ തിരിച്ചടിയാവും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News