'ഇനി ബാഴ്സലോണയാണ് എതിരാളികളായി എത്തുന്നതെങ്കിലോ?' മെസി മറുപടി

പി.എസ്.ജിയുമായി കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

Update: 2021-08-11 10:56 GMT
Editor : Suhail | By : Web Desk
Advertising

വീണ്ടും ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ലയണൽ മെസി. പിഎസ്ജിക്കൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്നും ബാഴ്സലോണയുമായി രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ച് പി.എസ്.ജിയിൽ ചേർന്ന മെസി പറഞ്ഞു. ക്ലബുമായി കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.


പി.എസ്.ജിയിൽ ലഭിച്ച വരവേൽപ്പ് അതിശയകരമായിരുന്നു. എത്രയും പെട്ടെന്ന് കളി പുനരാരംഭിക്കാനാവുമെന്നാണ് പ്രതിക്ഷ. മികച്ച താരങ്ങൾക്കൊപ്പമാണ് കളിക്കാനിറങ്ങുന്നതെന്നും, അവർക്കൊപ്പം പരിശീലനത്തിനിറങ്ങാൻ അതിയായി ആ​ഗ്രഹിക്കുന്നതായും മെസി പറഞ്ഞു.

ഫുട്ബോൾ എല്ലായിടത്തും ഒരുപോലെയാണ്. ഇനി മുതൽ പുതിയ എതിർ ടീമുകളാണ് വരാൻ പോകുന്നത്. ബാഴ്സലോണയുമായി എപ്പോൾ എതിരിടാൻ പറ്റും എന്നറിയില്ല. എന്നാൽ അത് വളരെ വിഷമകരമായ ഒരു അവസ്ഥയായിരിക്കും. ബാഴ്സലോണയിൽ മറ്റൊരു ജഴ്സിയണിഞ്ഞ് ഇറങ്ങുന്നത് ഒരുപക്ഷേ നിയോ​ഗമായിരിക്കാം. എന്തു സംഭവിക്കുമെന്ന് നോക്കാമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ സന്തോഷവാനാണ് താൻ. ഒപ്പം ഏറെ ആകാംക്ഷാഭിരതനാണ്. വീണ്ടും ചാമ്പ്യൻസ് ലീ​ഗ് നേടുക എന്നുള്ളതാണ് ഇപ്പോഴുള്ള പ്രധാന ലക്ഷ്യം. അതിന് യോജിച്ച ടീമിലാണ് എത്തിയിരിക്കുന്നതെന്നും മെസി പറഞ്ഞു.

പാരിസില്‍ എത്തിയതു മുതല്‍ ആരാധകരുടെ നീണ്ട നിരയാണ് നഗരത്തിലെങ്ങും ദൃശ്യമായത്. പി.എസ്.ജിയുമായി പുതിയ കരാറില്‍ ഒപ്പിട്ടതോടെ മെസിയുടെ ജേഴ്സി വാങ്ങാനും നീണ്ട ക്യൂവാണ് പി.എസ്.ജി സ്റ്റോറുകള്‍ക്ക് മുന്നിലുണ്ടായത്. പി.എസ്.ജിയുമായി രണ്ടു വര്‍ഷത്തേക്കാണ് മെസി കരാറൊപ്പിട്ടത്.


Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News