പകരക്കാരനായി മാനെ; മുഖം കൊടുക്കാതെ സാനെ
ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ മത്സരത്തിന് ശേഷം ഇരുവരും ഡ്രസിംഗ് റൂമിൽ ഏറ്റുമുട്ടിയിരുന്നു
ബയേൺ മ്യൂണിക്ക് താരങ്ങളായ സാദിയോ മാനെയും ലിറോയ് സാനെയും ഡ്രസ്സിങ് റൂമില്‍ ഏറ്റുമുട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫെെനല്‍ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള തോൽവിക്ക് ശേഷമാണ് ഇരുവരും ഏറ്റുമുട്ടിയത്.
മഞ്ചസ്റ്റർ സിറ്റിയുമായ മത്സരത്തിലെ അവസാന നിമിഷങ്ങളിൽ തന്നെ ഇരു താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ട് തർക്കിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഡ്രസിംഗ് റൂമിൽ ഇരുവരും ഏറ്റുമുട്ടുകയും സാദിയോ മാനെ ലിറോയ് സാനെയുടെ മുഖത്തടിക്കുകയും ചെയ്തത്. മുഖത്തടി കിട്ടിയ ലിറോയ് സാനെയുടെ ചുണ്ടിൽ നിന്ന് ചോര പൊടിഞതിനു ശേഷം ടീമംഗങ്ങൾ ഇടപെട്ടാണ് ഇരു താരങ്ങളെയും പിടിച്ചു മാറ്റിയത്. ഈ പ്രവർത്തിക്ക് മാനെയുടെ നേരെ ക്ലബ്ബ് നടപടിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ സാനെയുടെ പകരക്കാരനായാണ് മാനെ ഗ്രൌണ്ടില്‍ എത്തിയത്. എന്നാല്‍ ഗ്രൌണ്ടില്‍ നിന്ന് കയറുമ്പോള്‍ മാനേക്ക് വലിയ രീതിയില്‍ മുഖം കൊടുക്കാന്‍ സാനെ തയ്യാറായില്ല. ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.