ഗോളടിച്ച ഗര്‍നാച്ചോ ഓഫല്ല, എന്നിട്ടും ഗോളനുവദിച്ചില്ല!! കാരണമിതാ

യുണൈറ്റഡ് താരം തന്നെയായ ജോഷ്വ സിർക്സിയാണ് ഗര്‍നാച്ചോക്ക് മുന്നില്‍ വില്ലന്‍ വേഷത്തില്‍ അവതരിപ്പിച്ചത്

Update: 2024-08-26 12:07 GMT
alejandro garnacho

alejandro garnacho

AddThis Website Tools
Advertising

എന്തൊരു നിർഭാഗ്യമാണിത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റൺ പോരാട്ടം അരങ്ങു തകർക്കുന്നു. 65ാം മിനിറ്റിൽ എറിക് ടെൻഹാഗ് പകരക്കാരനായി അലെഞ്ചാൻഡ്രോ ഗർനാച്ചോയെ മൈതാനത്തിറക്കുന്നു. കളത്തിലിറങ്ങി അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ ഗർനാച്ചോ വലകുലുക്കി.

വലതുവിങ്ങിൽ പെനാൽട്ടി ബോക്സിലേക്ക് പന്തുമായി കുതിച്ച ബ്രൂണോ ഫെർണാണ്ടസ് ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന ഗർനാച്ചോക്ക് പന്ത് ക്രോസ് ചെയ്തു. ഒരിടങ്കാലനടിയിൽ ഗർനാച്ചോ അതിനെ വലയിലാക്കി. എന്നാൽ വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിക്കുന്നു. അത് ഓഫ് സൈഡാണെന്നായിരുന്നു റഫറിയുടെ വിധി. ഗോളടിച്ച ഗർനാച്ചോ ഓഫല്ലാതിരുന്നിട്ടും അതെങ്ങനെ ഓഫ് സൈഡായി?

വീഡിയോ ദൃശ്യങ്ങൾ അതിന് മറുപടി നൽകി. ആ സമയം ഗോൾവലക്ക് മുന്നിലുണ്ടായിരുന്ന ജോഷ്വ സിർക്സിയുടെ കാൽമുട്ടിൽ സ്പർശിച്ച ശേഷമാണ് പന്ത് വലയിലെത്തിയത്. സിർക്സി ആ സമയം ഓഫ് സൈഡായിരുന്നു. ഡച്ച് താരം അവിടെ ഇല്ലായിരുന്നെങ്കിൽ ആ മത്സരത്തിന്റെ വിധി തന്നെ ചിലപ്പോൾ മറ്റൊന്നായേനേ. മത്സരത്തില്‍ ബ്രൈറ്റന്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News