'ഓഫീസിൽ ഐഫോണുകൾ കൊണ്ടുവരരുത്'; ജീവനക്കാർക്ക് പുതിയ നിർദേശവുമായി ചൈന

ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സെൻട്രൽ ഹെബെയ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് നിരോധനം

Update: 2023-12-17 13:59 GMT
Advertising

ബെയ്‌ജിംഗ്‌: തങ്ങളുടെ ജീവനക്കാരോട് ജോലിസ്ഥലത്തേക്ക് ഐഫോണുകൾ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് ചൈനീസ് കമ്പനികൾ. എട്ട് ചൈനീസ് പ്രവശ്യകളിലുള്ള ഒട്ടേറെ കമ്പനികളും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളുമാണ് ജീവനക്കാർക്ക് നിർദേശം നൽകിയത്. ജോലിസമയത്ത് പ്രാദേശിക ബ്രാന്റുകൾ നിർമിച്ച ഫോണുകൾ ഉപയോഗിക്കണമെന്നാണ് നിർദേശം.


മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സെജിയാങ്, ഗ്വാങ്ഡോങ്, ജിയാങ്സു, അൻഹുയി, ഷാൻസി, ഷാൻഡോങ്, ലിയോണിങ്, സെൻട്രൽ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന കമ്പനികളുമാണ് പുതിയ നിർദേശം നൽകിയത്. ലേകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സ്ഥലമാണ് സെൻട്രൽ ഹെബെയ്.

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോൺ ഉപയോഗിക്കരുതെന്ന് നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹുവാവെ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നടപടി. അടുത്തിടെ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങ പ്രാദേശിക സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയിരുന്നു. 


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News