മാസ്‌ക് വേണ്ട, സാമൂഹിക അകലം വേണ്ട; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഈ രാജ്യം, കാരണം ഇതാണ്!
ഓരോ ദിവസവും ശരാശരി 540 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെൻമാർക്കിലെ ജനസംഖ്യ. ഓരോ ദിവസവും ശരാശരി 540 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.
കോവിഡ് മഹാമാരി നിയന്ത്രണവിധേയമായതിനാലും വാക്സിനേഷൻ നിരക്ക് ഉയർന്നതിനാലുമാണ് രാജ്യത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതെന്ന് ഡെൻമാർക്ക് ആരോഗ്യമന്ത്രി മാഗ്നസ് ഹ്യൂനിക്കെ പറഞ്ഞു. കോവിഡിൽ നിന്നും രാജ്യം പൂർണമായും സ്വതന്ത്രമായില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയത് രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് ഉൾപ്പെടെ കുതിപ്പേകുമെന്നാണ് സർക്കാർ പ്രതീക്ഷ. അതേസമയം കോവിഡ് കേസുകൾ ഉയരുന്നപക്ഷം നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഡെൻമാർക്കിന്. ഓഫീസ് ജോലിക്കാര്‍ക്ക് ആഴ്ചയില്‍ മുപ്പത്തിമൂന്ന് മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതി എന്നത് ഡെൻമാർക്കിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. മികച്ച വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉള്ളതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ ലോകത്തിലെ മറ്റെല്ലാ ഇടങ്ങളെയും അപേക്ഷിച്ച് ഏറെ സംതൃപ്തരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ സസ്റ്റയ്നബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക് തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലുള്ളത്.