ഇനി ആ "ശങ്ക" യില്ലാതെ യാത്ര ചെയ്യാം

ശുചിമുറിയും വിശ്രമസ്ഥലവും മറ്റു സൌകര്യങ്ങളും നല്‍കി "ട്രിപ്പ്" നല്ല വൈബാക്കാന്‍ കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഗ്രൂപ്പിന്റെയും ആസ്കോ ഗ്ലോബൽ വെഞ്ചേസ്സിന്റെയും നേതൃത്വത്തിലുള്ള ട്രാവല്‍ലോഞ്ച് കൂടെ തന്നെയുണ്ട്.

Update: 2023-07-27 13:04 GMT
Editor : André | By : André
Advertising

നാട് ചുറ്റാനിറങ്ങിയാല്‍ പിന്നെ മനുഷ്യന്‍മാര്‍ക്ക് ആകെ ത്രില്ലാണ്. കാരണം മനുഷ്യര്‍ക്ക് യാത്രകളെന്നാല്‍ അത്രമേല്‍ ഹരമാണ് . അതിരുകളില്ലാതെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം ആരും വേണ്ടെന്നു വെക്കില്ല.എന്നാല്‍ പലപ്പോഴും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ പല പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരാറുണ്ട് . അതില്‍ പ്രധാനപ്പെട്ടത് ശുചിമുറികള്‍ ലഭ്യമാകാത്തതാണ്. മിക്കപ്പോഴും ശുചിമുറികളുടെ പ്രശ്നങ്ങള്‍ കാരണം യാത്രകള്‍ തന്നെ വേണ്ടെന്നു വെയ്ക്കുന്നവരുണ്ട്. ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ വൃത്തിഹീനമായ ശുചിമുറികളാണ് ലഭിക്കുക. ഇതെല്ലാം യാത്രയുടെ ഭംഗി പോലും നഷ്ടപ്പെടുത്താനിടയാക്കും.

ഡ്രൈവിംഗിനിടയില്‍ ഉറക്കം വന്നാല്‍ പിന്നെ പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ കിടന്നുറങ്ങേണ്ട അവസ്ഥയാണ്. തുടര്‍ച്ചയായി യാത്ര ചെയ്യുമ്പോള്‍ ഉറക്കവും വിശ്രമവും നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത് ആരോഗ്യത്തെ പോലും മോശമായി ബാധിക്കാനിടയുണ്ട്. ഈ ഒരു കാരണം പറഞ്ഞ് യാത്രയോടുള്ള ക്രേസിന് നോ പറയരുതെന്നാണ് ട്രാവല്‍ലോഞ്ചിന്‍റെ അഭിപ്രായം . അഭിപ്രായം മാത്രമല്ല, ശുചിമുറിയും വിശ്രമസ്ഥലവും മറ്റു സൌകര്യങ്ങളും നല്‍കി "ട്രിപ്പ്" നല്ല വൈബാക്കാന്‍ കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഗ്രൂപ്പിന്റെയും ആസ്കോ ഗ്ലോബൽ വെഞ്ചേസ്സിന്റെയും നേതൃത്വത്തിലുള്ള ട്രാവല്‍ലോഞ്ച് കൂടെ തന്നെയുണ്ട്.

ബിസിനസ്സ് ആവശ്യത്തിനും വിനോദത്തിനും വേണ്ടി യാത്ര പുറപ്പെടുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു പറ്റം യുവാക്കള്‍ തുടങ്ങിയ ട്രാവല്‍ലോഞ്ച് എന്ന സംരഭം എല്ലാ അര്‍ത്ഥത്തിലും യാത്രികര്‍ക്ക് സഹായകരമാണ്. വിശ്രമമുറികളോട് ചേര്‍ന്ന‍് അന്താരാഷ്ട്ര നിലവാരത്തിലൊരുക്കിയ ശുചിമുറികള്‍ ഈ സംരംഭത്തിന്‍റെ പ്രത്യേകതയാണ്. ടുലു എന്നിവര്‍ വിളിക്കുന്ന ഈ സൌകര്യം സാധാരണ ബാത്റൂമുകളെക്കാള്‍ ബഹുദൂരം മുന്‍പിലാണ്. ചിന്തയില്‍ ഒരു പടി മുന്‍പില്‍ നില്‍ക്കുന്ന ഈ യുവാക്കള്‍ ബാത്റൂം സൌകര്യമൊരുക്കുമ്പോള്‍ ഭിന്നശേഷിക്കാരെ വിട്ടുകളഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടിയും പ്രത്യേകം സൌകര്യങ്ങളുണ്ട്. കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൌകര്യങ്ങളുള്ള ട്രാവല്‍ ലോഞ്ചില്‍ വളരെ കുറഞ്ഞ തുക മാത്രമാണ് ഈടാക്കുന്നത്. ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ക്ഷീണം തോന്നിയാല്‍ പിന്നെ ഡ്രൈവിംങ് സീറ്റിലിരുന്ന് റിസ്ക്ക് എടുക്കേണ്ട. ഇടം വലം നോക്കാതെ ട്രാവല്‍ലോഞ്ചിലേക്ക് അങ്ങ് കയറിക്കോ...ക്ഷീണം മാറാന്‍ നല്ല ലക്ഷ്വറി ലോഞ്ച് നല്ലതാണ്. സ്വസ്ഥമായും സമാധാനമായും വിശ്രമിക്കാന്‍ കഴിയുന്ന നല്ല ഹൈ ക്ലാസ്സ് ലോഞ്ച് തന്നെ ഇവിടെയുണ്ട്.

വിശ്രമിച്ചു കഴിഞ്ഞാല്‍ ഒരു കാപ്പി നിര്‍ബന്ധാണ്. ഉറക്കപിച്ചൊക്കെ മാറി ഒന്ന് ഉഷാറാകാന്‍ നല്ല ഒരു കാപ്പി ട്രാവല്‍ ലോഞ്ചില്‍ കിട്ടും. ഒരുപാട് ഗവേഷണമൊക്കെ നടത്തിയാണ് ഇങ്ങനെ ഒരു ഏര്‍പ്പാട് ഉണ്ടാക്കിയത്. ഇനി ഇവിടുത്തെ ഫില്ലോ മാര്‍ട്ടില്‍ കയറിയാല്‍ യാത്രക്ക് ഉപകരിക്കുന്ന സ്നാക്ക്സും കൂള്‍ ഡ്രിംഗ്സും എല്ലാം വാങ്ങിക്കാം. യാത്രയ്ക്കിടയില്‍ കുട്ടികളൊക്കെ കൂടെയുണ്ടെങ്കില്‍ സ്നാക്ക്സിന് വേണ്ടി ഇനി അലയേണ്ട. പിന്നെ ഒരു ചായയെങ്കിലും കുടിച്ചിട്ടില്ലെങ്കില്‍ അന്നത്തെ ദിവസം പിന്നെ ഒരു ഉഷാറില്ലാതായി പോകും . യാത്രക്കിടയില്‍ ഇനി നല്ല ചായ മിസ്സ് ചെയ്യാറുണ്ടോ. നല്ല അസ്സല്‍ ഒറിജിനല്‍ ചായ കിട്ടാന്‍ യാത്രക്കിടയില്‍ ട്രാവല്‍ ലോഞ്ചില്‍ ഒന്നു കയറിയാല്‍ മതി.

തുടര്‍ച്ചയായി യാത്ര ചെയ്ത് തളർന്നാല്‍ പിന്നെ ഒന്നുറങ്ങണം. നല്ല രീതിയില്‍ ഉറങ്ങാന്‍ "സ്ലീപ്പിങ് പോഡ് " ഇവിടെ റെഡിയാണ്. ട്രിപ്പ് പോകുമ്പോള്‍ ഉറങ്ങാന്‍ വേണ്ടി മാത്രം ആഢംബര ഹോട്ടല്‍ തിരഞ്ഞെടുത്ത് അമിത പണച്ചിലവ് ഉണ്ടാക്കേണ്ട. ട്രാവല്‍ലോഞ്ചില്‍ കുറഞ്ഞ ചിലവില്‍ സ്വസ്ഥമായുറങ്ങാന്‍ സാധിക്കും .ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനും കാറുകള്‍ കഴുകാനും ട്രാവല്‍ലോഞ്ചില്‍ സൌകര്യമുണ്ട്. അതുകൊണ്ട് വണ്ടിയുടെ കാര്യമോര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട. ഇത്രയും സൌകര്യങ്ങള്‍ കൊണ്ട് അവസാനിച്ചു എന്ന് കരുതരുത്. ഇനിയും സഞ്ചാരികളെ സന്തോഷിപ്പിക്കാനുള്ള ലിസ്റ്റ് തന്നെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുകയാണ്. ഫ്രീ വൈ ഫൈ ,നല്ല സുരക്ഷാ സംവിധാനം , ഫസ്റ്റ് എയിഡ് , അടിപൊളി വേസ്റ്റ് മാനേജ്മെന്‍റ് സൌകര്യം.. അങ്ങനെ ലിസ്റ്റ് തീരുന്നില്ല.

ഇത്രയും പുതുമകളുള്ള സംരംഭം വിദേശസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതാണ്. മാത്രമല്ല ചുരുങ്ങിയ ചിലവ് മാത്രമേ യാത്രക്കാരില്‍ നിന്നും ഇവര്‍ ഈടാക്കുന്നുളളൂ. സാധാരണ ദീര്‍ഘ ദൂര യാത്രയില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാകാറുള്ളത് സ്തീകള്‍ക്കാണ്. ബാംഗ്ലൂർ - കോഴിക്കോട് യാത്രയില്‍ ഒരു വനിത അനുഭവിച്ച പ്രശ്നങ്ങളാണ് ഇത്തരമൊരു സംരഭത്തിലേക്ക് തങ്ങളെത്താന്‍ കാരണമെന്നാണ് ഇതിന് മുന്‍കൈ എടുത്ത യുവാക്കള്‍ പറയുന്നത്. ഇപ്പോള്‍ വാളയാറില്‍ തുടങ്ങിയ ട്രാവല്‍ലോഞ്ച് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇതിന്‍റെ സംരഭകര്‍ .

അപ്പോളെങ്ങനാ....? സഞ്ചാരം തുടങ്ങുകയല്ലേ...!!!

Writer - André

contributor

Editor - André

contributor

By - André

contributor

Similar News