അനധികൃത പണപ്പിരിവ് പാടില്ലെന്ന് യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍

ധനസഹായം എമിറേറ്റ്സ് റെഡ്ക്രസിന്റ് കൈമാറുകയോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയോ ആവാം

Update: 2018-08-21 05:34 GMT
Advertising

ദുരിതാശ്വാസത്തിന്റെ പേരില്‍ യു.എ.ഇയില്‍ അനധികൃത പണപ്പിരിവ് പാടില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറി. ധനസഹായം എമിറേറ്റ്സ് റെഡ്ക്രസിന്റ് കൈമാറുകയോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയോ വേണം.

എമിറേറ്റ്സ് റെഡ്ക്രസന്റ് പോലുള്ള അംഗീകൃത കൂട്ടായ്മകള്‍ക്കല്ലാതെ യു എ ഇയില്‍ പണപ്പിരിവ് നടത്താന്‍ അനുമതിയില്ല. കേരളത്തിലേക്ക് ദുരിതാശ്വാസം പണമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കോ, ഖലീഫാ ഫണ്ടിലേക്കോ, റെഡ്ക്രസന്റിനോ കൈമാറാം. സംഘടനകള്‍ക്ക് അവരുടെ ഫണ്ടുകളും ഇത്തരത്തില്‍ കൈമാറാം. എന്നാല്‍, പണം പിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രളയത്തില്‍ പാസ്പോർട്ട്, വിസ തുടങ്ങിയ രേഖകൾ നഷ്ടമായവർക്ക് ഇളവ് അനുവദിക്കാൻ എംബസി യു എ ഇ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവർക്ക് സമയം നീട്ടി നൽകാനുള്ള നിർദേശവും സമർപ്പിച്ചിട്ടുണ്ട്. പ്രളയബാധിതരായ വിദ്യാർഥികളുടെ ഹാജർനിലയിൽ രണ്ടാഴ്ചത്തെ ഇളവ് അനുവദിക്കാനും വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ സന്നദ്ധസേവനത്തിന് താൽപര്യമുള്ള പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന ഒാൺലൈൻ പോർട്ടലിന് നോർക്ക രൂപം നൽകുന്നുണ്ടെന്നും അംബസാഡര്‍ പറഞ്ഞു.

Tags:    

Similar News