ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയത് 22.3 ലക്ഷം സന്ദര്‍ശകര്‍ 

എണ്‍പതോളം രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് മേളയില്‍ അണിനിരന്നത്. 16 ലക്ഷം തലക്കെട്ടുകളിലെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

Update: 2018-11-13 02:09 GMT
Advertising

ശനിയാഴ്ച കൊടിയിറങ്ങിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വന്നു ചേര്‍ന്നത് 22.3 ലക്ഷം സന്ദര്‍ശകര്‍. 2.3 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളും സന്ദര്‍ശകരില്‍ ഉള്‍പ്പെടുന്നു. ചെറുകിട മലയാള പ്രസാധനാലയങ്ങളും ഇക്കുറി മേളയില്‍ കൂടുതല്‍ സജീവമായിരുന്നു.

Full View

എണ്‍പതോളം രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് മേളയില്‍ അണിനിരന്നത്. 16 ലക്ഷം തലക്കെട്ടുകളിലെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 1800 പരിപാടികളും വിവിധ വേദികളിലായി അരങ്ങേറി. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ച മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരന്നിരുന്നു. ലിപി പബ്ലിക്കേഷനു ചുവടെ മാത്രം മലയാളത്തില്‍ നിന്ന് 45ല്‍ ഏറെ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്.

കണ്ണൂരില്‍ നിന്നുള്ള കൈരളി ബുക്‌സ് നിരവധി പുതിയ പുസ്തകങ്ങള്‍െക്കാപ്പം അന്താരാഷ്ട്ര നിലവാരത്തിലുളള ബുക് ഫെയര്‍ ഡോക്യുമെന്ററിയും മേളയില്‍ പ്രദര്‍ശിച്ചു. പ്രസാധകന്‍ അശോക് കുമാറാണ് ഡോക്യുമെന്ററി ശില്‍പി. മേളയുടെ അവസാന ദിവസം മന്ത്രിമാരായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി തുടങ്ങിയവരും എത്തിയിരുന്നു.

Tags:    

Similar News