യു.എ.ഇയില്‍ ദീർഘകാലത്തേക്കുള്ള താമസവിസ അനുവദിക്കാനുള്ള തീരുമാനത്തിന്​ മന്ത്രിസഭ അംഗീകാരം

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി

Update: 2018-11-24 19:54 GMT
Advertising

യു.എ.ഇയില്‍ ദീർഘകാലത്തേക്കുള്ള പുതിയ താമസവിസ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

താമസ, കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾക്കാണ്
യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് ദീർഘകാല റെസിഡന്‍സ് വിസ നല്‍കാനുള്ള അനുമതിയാണ് ഇതിൽ പ്രധാനം. ഈ വർഷാവസാനത്തോടെ ദീർഘകാല വിസ അനുവദിക്കുമെന്ന് നേരത്തെ യു.എ.ഇ അറിയിച്ചിരുന്നു. നിലവില്‍ രണ്ടും മൂന്നും വര്‍ഷമാണ് യു.എ.ഇയിലെ വിസാ കാലാവധി.

കോര്‍പറേറ്റ് നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബത്തിനുമാണ് ദീർഘകാല താമസ വിസ അനുവദിക്കുക. ഗ്രേഡ് എ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ദീർഘകാല വിസ അനുവദിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സ്പോര്‍ണസര്‍ഷിപ്പില്ലാതെ രാജ്യത്ത് പഠനം തുടരാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാനും അനുമതി നല്‍കും. നിലവില്‍ ഫ്രീസോണുകളില്‍ മാത്രമാണ് ഈ സൗകര്യം. അല്ലാത്തപക്ഷം 51 ശതമാനം സ്വദേശികള്‍ക്ക് ഓഹരിയുണ്ടാകണം എന്നാണ് ചട്ടം. മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നടപ
ടിക്രമങ്ങൾ ഉടൻ പ്രയോഗത്തിൽ വരും.

Tags:    

Similar News