‘പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം’
ഗ്ലോബൽ പ്രവാസി അസോസിയേഷൻ നിവേദനം നൽകി
Update: 2020-04-12 20:09 GMT
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവർക്ക് നിവേദനം നൽകി. ഗൾഫിൽ കുടുങ്ങിപോയ രോഗികൾ, വൃദ്ധർ, ഗർഭിണികൾ എന്നിവരുടെ നിസഹായ സർക്കാർ ഉൾകൊള്ളണമെന്ന് സംഘടന ചെയർമാൻ സലാം പാപ്പിനിശ്ശേരി പറഞ്ഞു.