തകര്‍ന്നു വീണ വേദിയിലും തളരാതെ കെ.മുരളീധരന്
വടകരയില്‍ ചെറിയ കുമ്പളത്തു വെച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ സ്വീകരണ വേദി തകര്‍ന്നു വീണത്
വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്തു വെച്ച് സ്വീകരണ വേദി തകര്‍ന്ന് വീണു. എന്നാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട സ്ഥാനാര്‍ഥി വേദി തകര്‍ന്നതൊന്നും വക വയ്ക്കാതെ ഉഗ്രന്‍ പ്രസംഗവും നടത്തിയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോയത്.
ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ. മുരളീധരന്.....
Posted by MediaoneTV on Thursday, April 11, 2019
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലായിരുന്നു കെ. മുരളീധരന്റെ പര്യടനം. തുറയൂരിലെ ആദ്യ സ്വീകരണ പരിപാടി മുതല്‍ തുറന്ന വാഹനത്തിലും വേദിയിലും നേതാക്കള്‍ നിറഞ്ഞുനിന്നിരുന്നു. നിശ്ചയിച്ച സമയമൊക്കെ തെറ്റി വൈകിട്ട് അഞ്ചരക്കെത്തേണ്ടിയിരുന്ന സ്ഥാനാര്‍ഥി ചെറിയ കുമ്പളത്തെത്തിയപ്പോള് സമയം ഒമ്പതര. സ്ഥാനാര്‍ത്ഥിയെ ഷാളണിയിക്കാനായി പ്രാദേശിക നേതാക്കള്‍ ഓരോരുത്തരായി കയറുന്നതിനിടയിലാണ് വേദി തകര്‍ന്ന് എല്ലാവരും നിലം പതിച്ചത്.
വേദിയിലുണ്ടായിരുന്ന മൂന്ന് നേതാക്കള്‍ക്ക് നിസാര പരിക്കേറ്റു, നിര്‍മാണത്തിലെ അപാകതയാണ് വേദി തകരാന്‍ കാരണമായതെന്ന് യു.ഡി.എഫ് നേതാക്കള്‍ വിശദീകരിച്ചു.