വടകരയില്‍ കെ മുരളീധരന് മിന്നും വിജയം
ഇടതു കേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് വ്യക്തമായ ലീഡ് എടുത്തതോടെ വടകരയുടെ ജനവിധി വ്യക്തമായിരുന്നു.
കനത്ത പോരാട്ടം നടന്ന വടകരയില്‍ കെ മുരളീധരന് മിന്നും വിജയം. ഇടതു മുന്നണിയുടെ കോട്ടകളില്‍ പോലും വിള്ളല്‍ വീഴ്ത്തിയാണ് മുരളി മുന്നേറിയത്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ലഭിച്ച ലീഡ് അവസാനം വരെ നിലനിര്‍ത്താനും മുരളീധരനായി.
രാഷ്ട്രീയ കേരളത്തിലെ കരുത്തരായ നേതാക്കള്‍ ഏറ്റുമുട്ടിയ വടകരയില്‍ വോട്ടെണ്ണല്‍ അവസാനിക്കുവോളം വീറും വാശിയും പ്രകടമാകുമെന്നായിരുന്നു കരുതിയത്. പക്ഷെ, വോട്ടെണ്ണി തുടങ്ങിയത് മുതല്‍ പി ജയരാജനെ പിന്നിലാക്കി കെ മുരളീധരന്‍ കുതിപ്പ് തുടങ്ങി. ഇടതു കേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് വ്യക്തമായ ലീഡ് എടുത്തതോടെ വടകരയുടെ ജനവിധി വ്യക്തമായിരുന്നു.
കൂത്തുപറമ്പിലും തലശ്ശേരിയിലും വലിയ ലീഡ് പ്രതീക്ഷിച്ച ഇടതുമുന്നണിക്ക് തൊട്ടതെല്ലാം പിഴച്ചു. തലശ്ശേരിയില്‍ മാത്രമാണ് ജയരാജന് ലീഡ് നേടാനായത്. വടകരയില്‍ ആര്‍.എം.പിയുടെ കരുത്തില്‍ മുരളി സ്വന്തമാക്കിയത് ഇരുപത്തിയൊന്നായിരത്തില്‍ പരം വോട്ടുകളുടെ ലീഡ്. ഈ വിജയം പ്രതീക്ഷിച്ചതാണെന്നായിരുന്നു മുരളിയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ക് സ്വാധീനമുള്ള മേഖലകളില്‍ മുരളിക് ലഭിച്ചത് മികച്ച ഭൂരിപക്ഷം. കഴിഞ്ഞ തവണ നേടിയ വോട്ടുകളില്‍ നേരിയ വര്‍ദ്ധനവ് മാത്രമാണ് വടകരയില്‍ എന്‍.ഡി.എക്കുണ്ടായത്.