ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച അലി അഹമ്മദ് അസ്‍ലം അന്തരിച്ചു

1970-കളിലാണ് തക്കാളി സോസ് ചേർത്തുള്ള ചിക്കൻ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്

Update: 2022-12-22 08:21 GMT
Editor : Lissy P | By : Web Desk
Advertising

ഗ്ലാസ്‌ഗോ: ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമാണ് ചിക്കൻ ടിക്ക. ഈ രുചികരമായ ചിക്കൻ വിഭവത്തിന്റെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്‍ലം അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 1970-കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേർത്തുള്ള ചിക്കൻ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്.

സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ അലി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഷിഷ് മഹൽ റെസ്റ്റൊറന്റാണ് അലി അഹമ്മദ് അസ്‍ലമിന്റെ മരണവിവരം പുറത്ത് വിട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി റസ്റ്റൊറന്റ് 48 മണിക്കൂർ അടച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഒരിക്കൽ റസ്റ്റൊറന്റിൽ തയ്യാറാക്കിയ ചിക്കൻ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അൽപം സോസ് ചേർക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു. ഇതിനെ തുടർന്നാണ് അത്തരമൊരു പരീക്ഷണത്തിന് അലി മുതിരുന്നത്. ഇതാണ് പിന്നീട് ലോകം മുഴുവൻ പ്രശസ്തമായ ചിക്കൻ ടിക്ക മസാലയായത്.യോഗർട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങൾ, തക്കാളി സോസ് എന്നിവ ചേർത്താണ് ഈ സ്പെഷ്യൽ മസാല തയ്യാറാക്കുന്നത്.

റെസ്റ്റോറന്റായിരുന്നു അലി അഹമ്മദ് അസ്ലമിന്റെ ജീവിതമെന്ന് എന്നും ഇവിടെത്തി ഭക്ഷണം കഴിക്കുമായിരുന്നെന്നും അനന്തരവൻ ആൻഡ്‌ലീബ് അഹമ്മദ് എഎഫ്പിയോട് പറഞ്ഞു. കഴിഞ്ഞ വർഷാണ് അദ്ദേഹത്തിന് സുഖമില്ലാതായതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് അലിയുടെ കുടുംബം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News