'അടുത്തത് ഞാനാണോയെന്ന് അറിയില്ല, ഭക്ഷണമില്ല, കുടിവെള്ളവും'; വീട് നഷ്ടപ്പെട്ട ഫലസ്തീനിയുമായുള്ള അഭിമുഖം
യുദ്ധം കഴിഞ്ഞാലും തങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കുമെന്നും ദുൻയാ അഷൗർ
ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കെ പ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട ഫലസ്തീനിയുമായി അൽജസീറ നടത്തിയ അഭിമുഖം പുറത്ത്. ഖാൻ യൂനിസിലുള്ള 23കാരി ദുൻയാ അഷൗറുമായി ഒക്‌ടോബർ 20ന് അൽ ജസീറ നടത്തിയ അഭിമുഖമാണ് പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ച താൻ തൽഹവയിലാണ് കഴിഞ്ഞിരുന്നതെന്നും തങ്ങളുടെ ഇപ്പോൾ വീട് നഷ്ടപ്പെട്ടെന്നും ദുൻയാ അഭിമുഖത്തിൽ പറഞ്ഞു. ഗസ്സയിലെ സാഹചര്യം വളരെ മോശമാണെന്നും കുടിവെള്ളമോ വൈദ്യുതിയോയില്ലെന്നും താൻ ഭക്ഷണം കഴിക്കുകയോ ശൗചാലയത്തിൽ പോകുകയോ ചെയ്യുന്നില്ലെന്നും ദുൻയാ പറഞ്ഞു. യുദ്ധം കഴിഞ്ഞാലും തങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കും, അടുത്തത് താനാണോയെന്ന് അറിയില്ല, ഒഴിവാക്കപ്പെടുമോ അതോ മരിക്കുമോയെന്ന് അറിയില്ല - അവർ പറഞ്ഞു.
'നിലവിൽ പിതാവും മാതാവും കാറിലാണ് ഉറങ്ങുന്നത്. ഞാൻ ക്ലാസിലാണ് ഉറങ്ങുന്നത്. അവിടെ 30 പേരുണ്ട്. ഇവിടെ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്. ഇങ്ങനെയാണ് തങ്ങൾ പ്രതിസന്ധികൾ തരണം ചെയ്യുന്നത്' ദുൻയാ വ്യക്തമാക്കി. നദി മുതൽ കടൽ വരെയുള്ളത് തങ്ങളുടെ ഭൂമിയാണെന്നത് മറക്കാതിരിക്കാമെന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
തങ്ങളുടെ പിതാവിന്റെ കാറ് മാത്രമെടുത്താണ് ഖാൻ യൂനിസിലെത്തിയതെന്നും പറഞ്ഞു. തനിക്ക് വീടും അമ്മയ്ക്ക് ജോലിസ്ഥലവും നഷ്ടപ്പെട്ടുവെന്നും എന്നാൽ വളർത്തുനായയെ രക്ഷിക്കാനായെന്നും മൂന്നു പൂച്ചകളെ രക്ഷിക്കാനായില്ലെന്നും പറഞ്ഞു.
Aljazeera released an interview with a Palestinian who lost his home in the area during the Israeli attack on Gaza.