യുദ്ധത്തെ തുടർന്ന് മാനസിക സമ്മർദം; ഇസ്രായേൽ പൊതുജനാരോഗ്യ വിഭാഗത്തിൽ കൂടുതൽ മനശ്ശാസ്ത്രജ്ഞരെ നിയമിക്കുന്നു

ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ജനങ്ങളിൽ മാനസിക സമ്മർദം വർധിച്ചതിനെ തുടർന്നാണ് തീരുമാനം.

Update: 2023-12-14 09:56 GMT
Advertising

ജറുസലേം: ഇസ്രായേലിൽ പൊതുജനാരോഗ്യ വിഭാഗത്തിൽ കൂടുതൽ മനശ്ശാസ്ത്രജ്ഞരെ നിയമിക്കാൻ തീരുമാനം. ധനകാര്യമന്ത്രാലയവും ആരോഗ്യവകുപ്പും ഹിസ്റ്റാഡ്രട്ട് ലേബർ യൂണിയനും ഇത് സംബന്ധിച്ച് കരാറിലെത്തി. ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ജനങ്ങളിൽ മാനസിക സമ്മർദം വർധിച്ചതിനെ തുടർന്നാണ് തീരുമാനം.

പൊതുമേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നവർ അങ്ങനെ തന്നെ തുടരാനും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവരെ പൊതുമേഖലയിലേക്ക് കൊണ്ടുവരാനും പ്രേരിപ്പിക്കുന്നതാണ് പുതിയ കരാർ. മനശ്ശാസ്ത്രജ്ഞർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രത്യേക സേവന വേതന വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് കരാർ.

ഉദാഹരണമായി നിലവിൽ പൊതുമേഖലയിൽ 50 ശതമാനം സേവനം ചെയ്യുന്ന മനശ്ശാസ്ത്രജ്ഞൻ അത് 75 ശതമാനമായി വർധിപ്പിച്ചാൽ 42,000 ഇസ്രായേലി ഷെക്കേൽ അധികം ലഭിക്കും. നിലവിൽ ഇത് താൽക്കാലിക സംവിധാനമാണെന്നും പൊതുമേഖലയിലെ മനശ്ശാസ്ത്രജ്ഞരുമായി ഒരു ദീർഘകാല കരാറായി ഇത് ആലോചിക്കുന്നുണ്ടെന്നും ഹിസ്റ്റാഡ്രട്ട് പ്രതിനിധി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News