അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു, അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്‌

വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം

Update: 2023-10-26 05:16 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: യു.എസിൽ തോക്ക്ധാരി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു.60ലധികം പേര്‍ക്ക് പരിക്കേറ്റു. മെയിന്‍ സിറ്റിയിലെ മൂന്നിടങ്ങളിലായി ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്കീംഗീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റ്, സ്പെയർടൈം റിക്രിയേഷൻ, പേര് ഇപ്പോഴും സ്ഥിരീകരിക്കാത്ത മറ്റൊരിടം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടന്നതെന്ന് ലെവിസ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 

നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. 

വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവർണറും സ്ഥിരീകരിച്ചു. വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവർണർ ജാനറ്റ് മിൽസിന്റെ നിർദേശം. അതേസമയം  ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News