ബിലാവൽ ഭൂട്ടോ ഗോവയിൽ; 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് വിദേശകാര്യമന്ത്രി

2011ൽ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ ഇന്ത്യ സന്ദർശിച്ചിരുന്നു

Update: 2023-05-04 16:15 GMT
Advertising

ബെനാലിം: പാകിസ്താനിലെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിൽ. 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് വിദേശകാര്യമന്ത്രിയാണ് ബിലാവൽ. ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷന്റെ കോൺക്ലേവിൽ പങ്കെടുക്കാനാണ് വ്യാഴാഴ്ച അദ്ദേഹം ഗോവയിലെത്തിയത്. എസ്.സി.ഒ ഫോറിൻ മിനിസ്‌റ്റേഴ്‌സ് കൗൺസിലിലാണ്  ബിലാവൽ പങ്കെടുക്കുന്നത്.

2011ൽ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുമായി അവർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

Pakistan's Foreign Minister Bilawal Bhutto Zardari in Goa. Bilawal is the first Pakistani foreign minister to visit India after 12 years.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News