ബംഗ്ലാദേശിൽ സംഘർഷം വ്യാപിക്കുന്നു; ആയിരം വിദ്യാർഥികൾ മടങ്ങിയെത്തി

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു

Update: 2024-07-20 10:43 GMT
Advertising

ന്യൂ‍ഡൽഹി: സംഘർഷം തുടരുന്ന ബംഗ്ലാദേശിൽ നിന്ന് ആയിരം വിദ്യാർഥികൾ മടങ്ങിയെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. കരമാർ​ഗമാണ് വിദ്യാർഥികൾ തിരിച്ചെത്തിയത്. ഇനി നാലായിരം വിദ്യാർഥികൾ കൂടി തിരിച്ചെത്താനുണ്ട്. ത്രിപുരയിലേയും മേ​ഘാലയിലെയും തുറമുഖങ്ങൾ വഴിയാണ് കൂടുതൽ വിദ്യാർഥികൾ എത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

മടങ്ങിയെത്തിയവരിൽ ഭൂരിഭാ​ഗവും എം.ബി.ബി.എസ് വി​​ദ്യാർഥികളാണ്. ഉത്തർ പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിലേറെയും. അതേസമയം, ബംഗ്ലാദേശിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 2500 ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം കൂടുതൽ സംഘർഷഭരിതമായത്. ധാക്ക യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവൻ സർവകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News