കോവിഡ് വകഭേദം; ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങൾ
ദക്ഷിണാഫ്രിക്കയോടപ്പം ബോത്സ്വാന, നമീബിയ, സിംബാവെ, എസ്വതിനി, ലെസോതോ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്.
Update: 2021-11-26 16:10 GMT
ദക്ഷിണാഫ്രിക്കയിലും അയൽ രാജ്യങ്ങളിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപകമാവുന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ വിവിധ രാജ്യങ്ങൾ താൽകാലികമായി നിർത്തി. യുകെ, ജപ്പാൻ, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളുമാണ് യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയോടപ്പം ബോത്സ്വാന, നമീബിയ, സിംബാവെ, എസ്വതിനി, ലെസോതോ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കുള്ളത്. ഇവിടെ നിന്ന് വരുന്ന സ്വദേശികൾക്ക് കർശന ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഇസ്രായേലിലും കണ്ടെത്തിയിട്ടുണ്ട്. മലാവിയിൽ നിന്നും മടങ്ങിയെത്തിയ രണ്ടുപേരിൽ രോഗലക്ഷണം കണ്ടെത്തിയെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.