തെരഞ്ഞെടുപ്പിലെ വിജയം; നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എലോൺ മസ്‌ക്

നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Update: 2024-06-09 12:37 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക്.  തൻ്റെ കമ്പനികൾ ഇന്ത്യയിൽ ആവേശകരമായ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക് പറഞ്ഞു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുന്നതിനായി കാത്തിരിക്കുന്നു'- മസ്‌ക് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ലോക്‌സഭാ തെരഞ്ഞെെടുപ്പിൽ 293 സീറ്റുകളാണ് നേടിയത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മസ്‌ക് തൻ്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടെസ്‌ലയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടതിനാൽ ഇത് പിന്നീട് മാറ്റിവച്ചു.

കഴിഞ്ഞ വർഷം ജൂണിൽ മസ്‌കും പ്രധാനമന്ത്രി മോദിയും യുഎസിൽ ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം താൻ മോദിയുടെ ആരാധകനാണെന്ന് മസ്ക് പറഞ്ഞിരുന്നു. ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News