"എന്‍റെ വാഹനത്തിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു, ഇതാണോ ഇമ്രാന്‍ ഖാന്‍റെ പാകിസ്താന്‍?" ഇമ്രാന്‍റെ മുന്‍ഭാര്യ രേഹം ഖാന്‍
ഇമ്രാൻ ഖാന്‍റെ ഭരണത്തിന് കീഴിൽ പാകിസ്താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് രേഹം ഖാൻ
തന്‍റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ. ഇമ്രാൻ ഖാന്‍റെ ഭരണത്തിന് കീഴിൽ പാകിസ്താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് രേഹം ഖാൻ കുറ്റപ്പെടുത്തി.
ഇന്നലെ രാത്രിയിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് രേഹം ഖാന്‍ ട്വീറ്റ് ചെയ്തതിങ്ങനെ- "എന്‍റെ അനന്തരവന്‍റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എന്‍റെ കാറിനു നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. എന്‍റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഞാനപ്പോള്‍ മറ്റൊരു വാഹനത്തിലായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്‍റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് സ്വാഗതം". രേഹം ഖാൻ ട്വീറ്റ് ചെയ്തു. ആർക്കും പരിക്കേറ്റില്ലെങ്കിലും സംഭവം തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് രേഹം ഖാന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ രേഹം ഖാനും ഇമ്രാന്‍ ഖാനും തമ്മിലുള്ള വിവാഹം 2014ലായിരുന്നു. ഒരു വര്‍ഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. വിവാഹമോചനത്തിനു ശേഷം ഇമ്രാന്‍ ഖാന്‍റെ കടുത്ത വിമര്‍ശകയാണ് രേഹം ഖാന്‍. 2019ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കളിപ്പാവയാണെന്നും പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് അധികാരത്തിൽ വന്നതെന്നും രേഹം ഖാന്‍ വിമര്‍ശിക്കുകയുണ്ടായി.
On the way back from my nephew's marriage my car just got fired at & two men on a motorbike held vehicle at gunpoint!! I had just changed vehicles.
— Reham Khan (@RehamKhan1) January 2, 2022
My PS & driver were in the car. This is Imran Khan's New Pakistan? Welcome to the state of cowards, thugs & the greedy!!