യൂറോപ്പിനെ കണ്ണീരിലാഴ്ത്തി മഹാ പ്രളയം; ഇതുവരെ 150ലേറെ മരണം

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. ചില മേഖലകളിൽ മണ്ണിടിച്ചൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

Update: 2021-07-17 17:05 GMT
Editor : Nidhin | By : Web Desk
Advertising

യൂറോപ്പിനെ കണ്ണീരിലാഴ്ത്തിയ സമീപകാലത്ത് വൻകര കണ്ട ഏറ്റവും വലിയ ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ജർമനിയും ബെൽജിയവും.

യൂറോപ്പിനെ മുഴുവൻ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തിൽ ഇതുവരെ 150 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്തത് കിഴക്കൻ ജർമനിയിലാണ്. ജർമനിയിൽ മാത്രം 108 പേരാണ് ഇതുവരെ പ്രളയത്തിൽ മരിച്ചത്. ബെൽജിയത്തിൽ 23 പേരും മരിച്ചു.

''മരണത്തിന്റെ പ്രളയമെന്നാണ്' ജർമനിയിലെ ഒരു പത്രം ഈ പ്രളയത്തെ വിശേഷിപ്പിച്ചത്. ചില പ്രദേശങ്ങളിൽ തെരുവുകളും വീടുകളും പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയ കുത്തൊഴുക്കിൽ മിക്കയിടത്തും കാറുകൾ ഒഴുകിപ്പോയി. ചില പ്രദേശങ്ങളുമായി ഇപ്പോഴും പൂർണമായി ബന്ധം വിഛേദിപ്പിക്കപ്പെട്ടിരിക്കുകയാണ്.

' വെറും 15 മിനിറ്റിനുള്ളിൽ എല്ലാം വെള്ളത്തിനടിയിലായി, ഞങ്ങളുടെ ഫ്‌ലാറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ.. എല്ലാം നിമിഷ നേരം കൊണ്ട് വെള്ളത്തിനടിയിലായി''- പ്രളയത്തെ അതിജീവിച്ച ഒരു 21 വയസുകാരൻ എ.എഫ്.പിയോട് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. ചില മേഖലകളിൽ മണ്ണിടിച്ചൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

പ്രളയമുണ്ടാക്കിയ സാമ്പത്തിക ആഘാതവും വളരെ വലുതാണ്. കോടിക്കണക്കിന് യൂറോ യൂറോപ്പിനാകെ നഷ്ടമാകും.

നിലവിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ആഗോള കാലാവസ്ഥ വ്യതിയാനമാണ് പെട്ടെന്നുണ്ടായ കനത്ത മഴയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News