ഗസ്സയിലെ മനുഷ്യരുടെ ദുരിതം അവസാനിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന: അന്‍റോണിയോ ഗുട്ടെറസ്

കരാറിനായി ട്രംപിന്‍റെയും തന്‍റെയും ‌സംഘം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അവകാശപ്പെട്ടു

Update: 2025-01-16 03:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് യുഎന്നും അമേരിക്കയും.ഗസ്സയിലെ മനുഷ്യരുടെ ദുരിതം അവസാനിപ്പിക്കാനാണ് പ്രഥമ പരിഗണനയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. കരാറിനായി ട്രംപിന്‍റെയും തന്‍റെയും ‌സംഘം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ അവകാശപ്പെട്ടു .

ഇസ്രായേലിന്‍റെ ആക്രമണത്തില്‍ ‌കടുത്ത ദുരിതത്തിലായ ഗസ്സക്കാര്‍ക്ക് സഹായം എത്തിക്കാനാണ് വെടിനിര്‍ത്തല്‍ സമയത്ത് പ്രഥമ പരിഗണനയെന്ന് അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ യുഎന്‍ എല്ലാ സഹായവും ഉറപ്പാക്കും.

അതേസമയം ഫലസ്തീനികള്‍ തലയുയര്‍ത്തി തന്നെയാണ് കരാര്‍ അംഗീകരിച്ചതെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേലിന്‍റെ കൂട്ടക്കൊലകളും അതിനെ ന്യായീകരിച്ചവരെയും ഫലസ്തീന്‍ ജനത ഒരു കാലത്തും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗസ്സ കരാറിനെ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ഉചിതമായ തീരുമാനമെന്നാണ്  ഇസ്രായേല്‍ പ്രസിഡന്‍റ് ഇസാഖ് ഹെര്‍സോഗ് വിശേഷിപ്പിച്ചത്. ഗസ്സയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കുറ്റകൃത്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കണമെന്നും സിപിജെ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News