പ്രദേശവാസികൾക്ക് പ്രയാസം; ബിക്കിനി നിരോധിച്ച് ഇറ്റാലിയൻ നഗരം

നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറു യൂറോ(ഏകദേശം നാൽപ്പതിനായിരം രൂപ)യാണ് പിഴ

Update: 2022-07-13 08:56 GMT
Editor : abs | By : Web Desk
Advertising

ടൂറിൻ: സഞ്ചാരികൾക്ക് ബിക്കിനി നിരോധിച്ച് ഇറ്റാലിയൻ റിസോർട്ട് നഗരമായ സൊറെന്റോ. ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നവർക്ക് അഞ്ഞൂറു യൂറോ (ഏകദേശം നാൽപ്പതിനായിരം രൂപ) പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് നഗരം ബിക്കിനി നിരോധിക്കാൻ തീരുമാനിച്ചത്.

'തദ്ദേശവാസികൾക്കും സന്ദർശകർക്കും ഇത് (ബിക്കിനി) അസ്വസ്ഥതയും പ്രയാസവുമുണ്ടാക്കുന്നുണ്ട്. ബഹുഭൂരിപക്ഷം പേരും ഇതിനെ മാന്യതയ്ക്ക് നിരക്കാത്തതായും പരിഷ്‌കൃത സഹവാസത്തിന്റെ സവിശേഷതകൾക്ക് എതിരായുമായാണ് കാണുന്നത്.' - സൊറെന്റോ മേയർ മാസിമോ കൊപ്പോള പറഞ്ഞു. നേപ്പിൾസ് കടലിടുക്കിനോട് അഭിമുഖമായി നിൽക്കുന്ന ദക്ഷിണപശ്ചിമ ഇറ്റാലിയൻ നഗരമാണ് സൊറെന്റോ.

അതേസമയം, ബിക്കിനി നിരോധിക്കുന്ന ആദ്യത്തെ നഗരമല്ല സൊറെന്റോ. സ്‌പെയിനിലെ ബാഴ്‌സലോണയിലും മയ്യോർക്കയിലും ചില അവധിക്കാല സന്ദർശക കേന്ദ്രങ്ങളിൽ ബിക്കിനിക്ക് വിലക്കുണ്ട്. ബാഴ്‌സലോണയിൽ 260 പൗണ്ടും മയ്യോർക്കയിൽ 500 പൗണ്ടുമാണ് നിയമലംഘകർക്കുള്ള പിഴ.

An Italian resort town of Sorrento has announced tourists who walk around in bikinis will be fined €500. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News