ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയുടെ ഒരുഭാഗം പിടിച്ചെടുക്കുമെന്ന്​ നെതന്യാഹു

യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഗസ്സയിൽ പ്രകടനം

Update: 2025-03-27 04:07 GMT
Netanyahu: The Saudis can create a Palestinian state in Saudi Arabia
AddThis Website Tools
Advertising

നെതന്യാഹു: ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിന്‍റെ ഭീഷണി. ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കാ​ൻ വൈ​കും ​തോ​റും തി​രി​ച്ച​ടി​ അ​തി​ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും നെതന്യാഹു പ​റ​ഞ്ഞു.

അമേരിക്കൻ നേതാക്കളുമായി ഇസ്രായേൽ മന്ത്രി റോൺ ഡെർമർ വാഷിങ്​ടണിൽ ചർച്ച നടത്തുന്നതിനിടെയാണ്​ നെതന്യാഹുവിന്‍റെ പ്രതികരണം. ഈജിപ്ത്​ മുന്നോട്ടു വച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട്​ അമേരിക്കയും ഇസ്രായേലും അന്തിമ നിലപാട്​ ഇനിയും വ്യക്​തമാക്കിയിട്ടില്ല.

ഇന്നലെ രാത്രി ചേർന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തിൽ ഗസ്സയിൽ സൈനിക നടപടി കടുപ്പിക്കാൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഇതിന്‍റെ ഭാഗമായി ഗ​സ്സ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ൽ മു​ന്ന​റി​യി​പ്പ് നൽകി.

സെ​യ്തൂ​ൻ, തെ​ൽ അ​ൽ ഹ​വാ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഗസ്സയിൽ നിന്ന്​ ബിർ ഷെബക്കുനേരെ ഹമാസ്​ പോരാളികൾ അയച്ച റോക്കറ്റുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ 38 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. 124 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​ർ​ച്ച് 18ന് ​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​ത് മു​ത​ൽ 1,42,000 ഫ​ല​സ്തീ​നി​ക​ളാണ്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​തെന്ന്​ യു.​എ​ൻ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ ഒ.​സി.​എ​ച്ച്.​എ പ​റ​ഞ്ഞു. അതിനിടെ, ബെയ്​ത്​ ലാഹിയയിൽ യു​ദ്ധ​ത്തി​നെ​തി​രെ പ്ര​ക​ടനം നടന്നു. പ്രകടനത്തിൽ പ​ങ്കെടുത്ത ചിലർ ഹമാസിനെതിരെയും മുദ്രാവാക്യം മുഴക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News