കരയുദ്ധത്തിന് ഒരുക്കം, അമേരിക്കയുടെ രണ്ടാം യുദ്ധക്കപ്പൽ ഇസ്രായേലിലേക്ക്; ആസൂത്രിത വംശഹത്യയെന്ന് ഫലസ്തീൻ

അമേരിക്കയുടെ യുദ്ധക്കപ്പൽ ഐസൻഹോവറാണ് ഇസ്രായേലിലേക്ക് തിരിച്ചത്.

Update: 2023-10-15 06:29 GMT
Advertising

ഗസ്സ സിറ്റി: വ്യോമാക്രമണത്തിന് പിന്നാലെ ഗസ്സയെ കരമാർഗവും കടൽമാർഗവും ആക്രമിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ആക്രമണം ഭയന്ന് വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. ഗസ്സയിലേത് ആസൂത്രിത വംശഹത്യയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2014 ൽ 51 നാളുകൾ നീണ്ട യുദ്ധത്തിലേതിനേക്കാൾ കൂടുതലാളുകൾ ഇതിനകം ഗസ്സയിൽ മരിച്ചെന്നും മന്ത്രാലയം അറിയിച്ചു.  

അതേസമയം, അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പൽ ഐസൻഹോവർ ഇസ്രായേലിലേക്ക് തിരിച്ചു. തുടർസൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് ഇസ്രായേലിനോട് അഭ്യർഥിച്ചു. അതിനിടെ, ഗസ്സയിൽ നിന്നുള്ള ഹമാസ് ആക്രമണം മുൻനിർത്തി ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശമായ സിദ്റത്തിൽ നിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങി.  

പലസ്തീനെതിരായ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കുമെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ് മീഡിയവണിനോട് പറഞ്ഞു. ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും അംബാസഡർ വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News