' ആധുനിക കാലത്തെ ചാള്‍സ് ഡാര്‍വിന്‍ ' എഡ്വേര്‍ഡ് വില്‍സന്‍ അന്തരിച്ചു

ഫിറമോണ്‍ എന്ന രാസ പദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയ വിനിമയം നടത്തുന്നത് എന്ന് ആദ്യമായി കണ്ടെത്തി

Update: 2021-12-28 03:26 GMT
Advertising

അമേരിക്കന്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ എഡ്വേര്‍ഡ് ഒ വില്‍സണ്‍ (92) അന്തരിച്ചു. ഇ.ഒ. വില്‍സണ്‍ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷനാണ് മരണ വിവരം പുറത്തുവിട്ടത്. ആധുനിക ലോകത്തിന്റെ ചാള്‍സ് ഡാര്‍വിന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഫിറമോണ്‍ എന്ന രാസ പദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയ വിനിമയം നടത്തുന്നത് എന്ന് കണ്ടെത്തി.

പ്രാണികളുടെ മാത്രമല്ല, പക്ഷികളുടെയും മനുഷ്യരുടെയും സാമൂഹിക ഇടപെടലുകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തി. സാമൂഹ്യ ജീവശാസ്ത്രം എന്നറിയപ്പെടുന്ന ഒരു പുതിയ ശാസ്ത്രശാഖ സ്ഥാപിച്ചു. ലിംഗഭേദം, ഗോത്രവര്‍ഗ്ഗം, പുരുഷ മേധാവിത്വം, രക്ഷാകര്‍തൃ-ശിശു ബന്ധം എന്നിവയ്ക്കിടയിലുള്ള തൊഴില്‍ വിഭജനങ്ങള്‍ക്കെതിരെ പ്രതികരിച്ച വ്യക്തികൂടിയാണിദ്ദേഹം.

ഒട്ടേറെ ശാസ്ത്ര പ്രബന്ധങ്ങളും 30-ലധികം പുസ്തകങ്ങളും രചിച്ചു. രണ്ട് തവണ പുലിറ്റ്സര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News