പാകിസ്താനിൽ സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച കേച്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു
Update: 2022-02-04 12:18 GMT
പാകിസ്താനിലെ ബലൂചിസ്ഥാനിൽ രണ്ട് സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 13 ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മേഖലയിലെ പഞ്ച്ഗുറിൽ സുരക്ഷാക്യാംപിനും നോഷ്‌കിയിൽ ഫ്രോണ്ടിയർ കോർ പോസ്റ്റിനും നേരെയായിരുന്നു ഭീകരാക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. പ്രശ്‌ന ബാധിത പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തെ തുടച്ചുനീക്കാനായിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വാദം. കഴിഞ്ഞയാഴ്ച കേച്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു.