പ്രാഗിലെ ചാള്‍സ് സർവകലാശാലയില്‍ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു

അക്രമിയെ വകവരുത്തിയെന്ന് പൊലീസ്

Update: 2023-12-21 17:23 GMT
Editor : Lissy P | By : Web Desk
പ്രാഗിലെ ചാള്‍സ് സർവകലാശാലയില്‍ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു
AddThis Website Tools
Advertising

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ  പ്രാഗ് ചാള്‍സ് സർവകലാശാലയില്‍ നടന്ന വെടിവെപ്പിൽ  10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വെടിവെപ്പുണ്ടായതെന്ന് ചെക്ക് പൊലീസ് അറിയിച്ചു. അക്രമിയെ വെടിവെച്ചുകൊന്നതായും പൊലീസ് അറിയിച്ചു. നിലവിൽ കെട്ടിടം ഒഴിപ്പിക്കുകയാണെന്നും  സംഭവസ്ഥലത്ത് നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നും നിരവധി  ആളുകൾക്ക് പരിക്കേറ്റതായും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ചാൾസ് യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് വെടിവപ്പ് നടന്നതെന്ന് ചെക്ക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.  പൊലീസ് പ്രദേശം സീല്‍ ചെയ്യുകയും  സമീപത്തുള്ളവരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News