പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകാനുള്ള താലിബാന്റെ തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്തു

Update: 2022-03-21 08:52 GMT
Editor : afsal137 | By : Web Desk
Advertising

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിർണായക തീരുമാനം.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിയോടെയാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത്. അതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് വേണ്ടി സെക്കന്ററി സ്‌കൂളുകൾ തുറക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് അഫ്ഗാനിസ്ഥാൻ ഗവേഷകനും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥനുമായ ഹീതർ ബാർ പറഞ്ഞു. 'സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ ലംഘനങ്ങളിൽ നിന്ന് ചെറുതായി പിന്മാറിയതിന് താലിബാനെ അഭിനന്ദിക്കുക,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചില കർശന നിയമങ്ങൾ നിലനിൽക്കെ തന്നെ അഫ്ഗാനിലെ സർവകാലാശാലകൾ പെൺകുട്ടികൾക്കു കൂടി തുറന്നുകൊടുത്തിരിക്കുകാണിപ്പോൾ. എന്നാൽ പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടികളെ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകാനുള്ള താലിബാന്റെ തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്തു. താലിബാന്റെ തീരുമാനം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News